(truevisionnews.com)കർക്കിടകമാസത്തിൽ ഒരു കഞ്ഞി ആയാലോ? മഴക്കാലം കൂടിയല്ലേ.... ആരോഗ്യത്തോടൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണവും. നമ്മൾ കഴിക്കുന്ന അഹാരം നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലംകൂടിയാണ്.
വിശപ്പു കൂടുന്ന മഴക്കാലത്ത് എന്തും കഴിക്കാം എന്നൊരു തെറ്റായ ധാരണ നമ്മുടെയിടയിൽ പരന്നിട്ടുണ്ട്. അസമയത്തും തണുപ്പകറ്റാൻ ചൂടുള്ള എന്തിനെയും വേണ്ടതിലേറെ അകത്താക്കാനുള്ള പ്രവണത ഈ സമയത്ത് ഏറെയാണ്. രാത്രിയിൽ കഞ്ഞി കുടിക്കുന്നത് ആരോഗ്യത്തിന് ഉന്മേഷം നൽകുന്നു. എന്നാൽ പിന്നെ ഇന്നത്തെ രാത്രി ഭക്ഷണം കഞ്ഞി ആവാം , അപ്പൊ എങ്ങനാ....തുടങ്ങിയാലോ?
.gif)

ചേരുവകൾ
അരി (സാധാരണയായി ഉണങ്ങലരി, പുഴുക്കലരി അല്ലെങ്കിൽ ചുവന്ന അരിയാണ് കഞ്ഞി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്)
വെള്ളം (അരിയുടെ അളവിന് അനുസരിച്ച് നാലോ അഞ്ചോ ഇരട്ടി വെള്ളം ചേർക്കുക)
ഉപ്പ് -ആവശ്യത്തിന് ഉപ്പ് ചേർക്കുക.
തയാറാക്കും വിധം
ഒരു കലത്തിലേക്ക് അരിയുടെ അളവനുസരിച്ച് നാലോ അഞ്ചോ ഇരട്ടി വെള്ളം ഒഴിക്കുക. ശേഷം കാലം അടുപ്പത്ത് വെച്ച് വെള്ളം നന്നായി തിളപ്പിക്കുക. തിളച്ചു വരുന്ന വെള്ളത്തിലേക്ക് മൂന്ന് പ്രാവശ്യം കഴുകി വെച്ച അരി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരി വേവിച്ചെടുക്കുക.
അരി തിളച്ച് പൊങ്ങി വരുമ്പോൾ തീ ഓഫ് ചെയ്ത വെക്കാം. ഇനി ചമ്മന്തിക്കൊപ്പവും പപ്പടത്തിനൊപ്പവും കൂട്ടി ചൂടോടെ കഞ്ഞി കുടിക്കാം. രാത്രിയിലെ സുഖമായാ ഉറക്കത്തിന് ബെസ്റ്റാ.....!
kanji recipie coockery
