ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ
Aug 1, 2025 02:06 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ. ആലപ്പുഴ അരൂരിൽ ഇന്നലെ രാവിലെയാണ് സംഭവം. ബൈക്ക് യാത്രക്കാരനുമായുള്ള തർക്കത്തിടെ യാത്രക്കാർ ഉള്ള ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും പോവുകയായിരുന്നു.

ബൈക്ക് യാത്രക്കാരന്‍റെ ദേഹത്തേക്ക് ബസ് ചെളിവെള്ളം തെറിപ്പിച്ചു എന്നും ബസ് മുട്ടിയെന്നും ആരോപിച്ചായിരുന്നു സംഘർഷം. ബൈക്ക് യാത്രക്കാരൻ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് ബസ് നിര്‍ത്തിയിട്ടത്. ഗതാഗത തിരക്കുള്ള റോഡില്‍ നിര്‍ത്തിയ ശേഷം കെഎസ്ആർടിസി ജീവനക്കാർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു .ഡ്രൈവറും കണ്ടക്ടറും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

മറ്റൊരു സംഭവത്തിൽ  ലഹരിയുടെമയക്കത്തിൽ കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം വാഹനങ്ങളെ. അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാൾ ഓടിച്ച വാഹനം കാറിലും, ഓട്ടോയിലും ഇടിച്ച ശേഷം നിർത്താതെ പോവുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെ എസ് യു നേതാവ് ജൂബിൻ ജേക്കബാണ് അപകടം സൃഷ്ടിച്ചത്.

കോട്ടയം സിഎംഎസ് കോളേജ് മുതൽ പനമ്പാലം വരെയാണ് അപകടകരമായി ഫോർച്യൂണർ കാർ ഓടിച്ചത്. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ ഇടിച്ചു തകർക്കുന്നത് സി സി ടി വിയിൽ കാണാം. തുടർന്ന് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കാറുമായി കടന്നു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

രാജീവ് ഗാന്ധി ഫൗണ്ടേഷൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റാണ് ജൂബിൻ. എട്ടോളം വാഹനങ്ങളെയാണ് രണ്ട് കിലോമീറ്ററിനിടയിൽ ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. ഒടുവിൽ അപകടം സൃഷ്ടിച്ച വാഹനം മരത്തിൽ ഇടിച്ചാണ് നിന്നത്. എന്നാൽ ജൂബിന് കെ എസ് യുവുമായി ബന്ധമില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നേരത്തെ സംഘടനയിൽ നിന്നും പുറത്താക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇതിനിടയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടം, പിസി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം സൗഹൃദം പങ്കുവയ്ക്കുന്ന ജൂബിന്റെ ചിത്രങ്ങളും പുറത്തുവന്നു. കോൺഗ്രസ് നേതാക്കളുമായി ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങൾ.

Argument with biker KSRTC employees stop bus in the middle of the road

Next TV

Related Stories
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories

//Truevisionall