നാദാപുരം(കോഴിക്കോട്) : ( www.truevisionnews.com) പാറക്കടവ് താനക്കോട്ടൂരിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട് തകർന്നു വീണ അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തും. താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന അല്പ സമയത്തിനകം ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉൾപെടെയുള്ളവർ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. ജെസിബി വന്ന് അവശിഷ്ടങ്ങൾ നീക്കി ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
.gif)

ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് പാറക്കടവ് ചെറ്റക്കണ്ടിക്കടുത്ത് ഇരുനില വീട് തകർന്ന് വീണത്. താനക്കോട്ടൂർ യു പി സ്കൂൾ പരിസരത്തെ കിഴക്കയിൽ പറമ്പിലെ വീടാണ് തകർന്നത്. കല്ലുമ്മൽ ഹമീദ് ആണ് വീടിൻ്റെ ഉടമസ്ഥൻ. പത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.
തൊഴിലാളികൾ ജോലിക്ക് പോയി മടങ്ങിയെത്തും മുമ്പേയാണ് അപകടം എന്നതിനാൽ ആളപായം ഇല്ല എന്നാണ് കരുതുന്നത്. കെട്ടിട ഉടമയാണ് ഏഴ് മണിയോടെ ചോലക്കാട് ഫയർ സ്റ്റേഷനിൽ അപകട വിവരം അറിയിച്ചത്.
JCB inspects collapsed house in Thanakottoor Nadapuram to ensure no one is there
