അരൂര്‍:(truevisionnews.com) ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ദേശീയ പാതയുടെ നടുവിലിട്ട് കടന്നുകളഞ്ഞ സംഭവത്തില്‍ അരൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കൊല്ലം ഡിപ്പോയിലെ ഡ്രൈവറായ ഡി. ബിജുവിനെതിരേ കേസെടുത്തത്.
ഇതിനുപുറമേ കെഎസ്ആര്‍ടിസി സിഎംഡി സ്‌ക്വാഡും മോട്ടോര്‍വാഹന വകുപ്പും വിഷയത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ചിത്രം സഹിതം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് വിവിധ വകുപ്പുകള്‍ സമഗ്ര അന്വേഷണം നടത്തുന്നത്.
.gif)

വ്യാഴാഴ്ചതന്നെ സിഎംഡി സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചിരുന്നു. ഇത് ഡ്രൈവറെ മര്‍ദിച്ചെന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു. സംഭവത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ ചിത്രങ്ങളടക്കം പ്രചരിച്ചതിനെ തുടർന്ന്സിഎംഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ വിശദ അന്വേഷണം നടത്തുകയായിരുന്നു.
സംഭവത്തില്‍ വൈകാതെ വകുപ്പുതല നടപടികള്‍ ഉണ്ടാകും. ജീവനക്കാര്‍ ബസ് ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇതും സിഎംഡി സ്‌ക്വാഡിലെ ആലപ്പുഴ ജില്ലാ ചുമതല വഹിക്കുന്ന ഉദ്യോസ്ഥന്‍ തെളിവായി നല്‍കിയിട്ടുണ്ട്.
ദേശീയപാതയിലൂടെ വ്യാഴാഴ്ച രാവിലെ സ്‌കൂട്ടറില്‍ പോയ അരൂര്‍ 11-ാം വാര്‍ഡ് കളരിക്കല്‍ സനൂപ് കെ.എ. (33) ബസിന്റെ പിന്‍ഭാഗം തട്ടി വീഴുകയായിരുന്നു. കോഴിക്കോട്ടേക്ക് പോയ കൊല്ലം ഡിപ്പോയിലെ സൂപ്പര്‍ഫാസ്റ്റ് ബസ് നിയമം ലംഘിച്ച് ഇടതുഭാഗത്തുകൂടെ കയറിപ്പോവുമ്പോഴാണിത് സംഭവിച്ചത്. റോഡിലേക്ക് വീണുവെങ്കിലും പരിക്കേല്‍ക്കാതിരുന്ന സനൂപ് അരൂര്‍ പഞ്ചായത്തിന് മുന്‍വശം കുരുക്കിലായ ബസിനെ മറികടന്നെത്തി സംഭവം ചോദ്യംചെയ്തു. ഇതോടെയാണ് യാത്രക്കാരെ പെരുവഴിയിലാക്കി ഡ്രൈവര്‍ ബിജുവും കണ്ടക്ടര്‍ ശ്രീരാഘവനും ബസ് റോഡിന് നടുവിലിട്ട് കടന്നുകളഞ്ഞത്.
Case filed against driver who stopped KSRTC bus in the middle of the road and got out Aroor
