സിംഗിൾ ടൂ മിംഗിൾ; കണ്ണൂരിൽ ജാതിയും മതവും നോക്കാതെ എല്ലാവർക്കും കല്യാണം കഴിക്കാൻ 'പയ്യാവൂർ മാംഗല്യം' പദ്ധതി

സിംഗിൾ ടൂ മിംഗിൾ; കണ്ണൂരിൽ ജാതിയും മതവും നോക്കാതെ എല്ലാവർക്കും കല്യാണം കഴിക്കാൻ 'പയ്യാവൂർ മാംഗല്യം' പദ്ധതി
Aug 2, 2025 01:16 PM | By Anjali M T

കണ്ണൂർ:(www.truevisionnews.com) ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാർക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കി പയ്യാവൂർ ഗ്രാമപഞ്ചായത്ത്. നൂറുദിന പരിപാടികളുടെ ഭാഗമായാണ് 'പയ്യാവൂർ മാംഗല്യം' സംഘടിപ്പിക്കുന്നത്. അവിവാഹിതരും വിവാഹമോചിതരും ഉൾപ്പെടെയുള്ളവർക്ക് വിവാഹിതരാകാനുള്ള അവസരമുണ്ട്. സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെയാണ് 'പയ്യാവൂർ മാംഗല്യം' സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു.

ഇതിനായി ആദ്യം അപേക്ഷാഫോം പൂരിപ്പിച്ച് നൽകണം. അപേക്ഷാഫോമിന്റെ മാതൃക സാമൂഹ്യമാധ്യമങ്ങൾ വഴിയും ഗ്രാമപഞ്ചായത്ത് ഓഫീസ് വഴിയും സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ വഴിയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട് ഫോട്ടോയും നൽകണമെന്ന്‌ പദ്ധതിക്ക്‌ നേതൃത്വം നൽകുന്ന പി വി ശോഭന, വി സതീദേവി, സുശീല വേലായുധൻ, കെ മോഹനൻ എന്നിവർ പറഞ്ഞു.

സ്ത്രീകളുടെ അപേക്ഷ സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾക്ക്‌ കൈമാറണം. കണ്ണൂർ ജില്ലാ വിധവക്ഷേമ സംഘം, എൻജിഒ യൂണിയൻ ബിൽഡിങ്‌, പഴയ ബസ്‌സ്റ്റാൻഡിന് സമീപം കണ്ണൂർ, 670001 മേൽവിലാസത്തിലും അയക്കാം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ഒരുക്കിയിരിക്കുന്ന പെട്ടിയിലോ പ്രസിഡന്റ്, പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത്, കണ്ണൂർ ജില്ല, 670633 എന്ന വിലാസത്തിലോ ആണ് പുരുഷന്മാർ അപേക്ഷ അയക്കേണ്ടത്. ഈ മാസം 20 ആണ് അവസാന തീയതി.

അപേക്ഷകർ രക്ഷിതാവിന്റെ ഫോൺനമ്പർ നൽകണം. സെപ്റ്റംബറിൽ വിവാഹാലോചനകൾ നടക്കുമെന്നും ഒക്ടോബറിൽ സമൂഹവിവാഹം നടത്താനാണ് തീരുമാനമെന്നും പ്രസിഡന്റ് സാജു സേവ്യർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 8547876345, 9656382001, 7510288588 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Payyavoor Grama Panchayat provides opportunity for men and women to get married regardless of caste and religion

Next TV

Related Stories
അവൾ എന്റെ ബെസ്റ്റിയാടാ....കൊച്ചിയിൽ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടി പ്ലസ് വൺ വിദ്യാർഥികൾ, പൊലീസ് ഇടപെട്ടു

Aug 2, 2025 05:42 PM

അവൾ എന്റെ ബെസ്റ്റിയാടാ....കൊച്ചിയിൽ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടി പ്ലസ് വൺ വിദ്യാർഥികൾ, പൊലീസ് ഇടപെട്ടു

കൊച്ചിയിൽ ബെസ്റ്റിയെ ചൊല്ലിയുളള തർക്കത്തിനിടയിൽ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടി പ്ലസ് വൺ വിദ്യാർഥികൾ....

Read More >>
 കരുതൽ വേണം കേട്ടോ..; മൂന്ന് മുതൽ പത്ത് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്; മഴയുടെ ശക്തി വർധിക്കാൻ സാധ്യത

Aug 2, 2025 05:29 PM

കരുതൽ വേണം കേട്ടോ..; മൂന്ന് മുതൽ പത്ത് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്; മഴയുടെ ശക്തി വർധിക്കാൻ സാധ്യത

മഴ മുന്നറിയിപ്പ്, സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ...

Read More >>
ക്രൂരന് പണികിട്ടി; വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Aug 2, 2025 04:45 PM

ക്രൂരന് പണികിട്ടി; വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മലപ്പുറം മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന്...

Read More >>
പിള്ളേരായാൽ ഇങ്ങനെ വേണം; കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

Aug 2, 2025 04:05 PM

പിള്ളേരായാൽ ഇങ്ങനെ വേണം; കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

തൃശ്ശൂരിൽ കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച്...

Read More >>
 ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം' - മന്ത്രി പി. പ്രസാദ്

Aug 2, 2025 03:14 PM

ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം' - മന്ത്രി പി. പ്രസാദ്

ഓണക്കാലത്ത് ആവശ്യമായ പച്ചക്കറികളുടെ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്...

Read More >>
Top Stories

Entertainment News

//Truevisionall