അപാര ബുദ്ധി തന്നെ..; വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മദ്യവും ഹാൻസും വീട്ടിൽ ഒളിപ്പിച്ച് വച്ചു; കയ്യോടെ പൊക്കി പൊലീസ്

അപാര ബുദ്ധി തന്നെ..; വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മദ്യവും ഹാൻസും വീട്ടിൽ ഒളിപ്പിച്ച് വച്ചു; കയ്യോടെ പൊക്കി പൊലീസ്
Aug 2, 2025 09:30 AM | By Anjali M T

കൽപ്പറ്റ:(truevisionnews.com) വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മദ്യവും ഹാൻസുമായി ഒരാൾ പിടിയിൽ. ചുണ്ടേൽ വെള്ളം കൊല്ലി മണൽപള്ളി വീട്ടിൽ ഖാലിദ് (50) യെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ പരിശോധന നടത്തിയപ്പോഴാണ് 12.5 ലിറ്റർ വിദേശ മദ്യവും 598 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും പിടിച്ചെടുത്തത്.

ഇയാൾക്കെതിരെ എക്സൈസിൽ മൂന്ന് കേസുകളുണ്ട്. വൈത്തിരി പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ സി ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ്‌ ഇൻസ്‌പെക്ടർ അനൂപ്, എ എസ് ഐ അസ്മ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷുക്കൂർ, നാസർ, സിവിൽ പൊലീസ് ഓഫീസർ രതിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

അതേസമയം കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കണ്ണൂര്‍ ഇ ഐ&ഐ ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.ഷജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയും സംഘവും കണ്ണൂര്‍, പ്രഭാത്, പയ്യാമ്പലം, കാനത്തൂര്‍, തില്ലേരി എന്നീ ഭാഗങ്ങളില്‍ പട്രോളിംഗ് ശക്തമാക്കി. ഈ സമയത്താണ് മയക്കുമരുന്ന് കൈവശമുണ്ടായ യുവാവിനെ പിടികൂടിയത്.

തില്ലേരിയില്‍ വെച്ചാണ് ബാംഗ്ലൂരില്‍ നിന്നും വന്‍തോതില്‍ മെത്താംഫിറ്റാമിന്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന തില്ലേരി സ്വദേശി സി.എച്ച്.ലുക്മാന്‍ മസ്‌റൂര്‍( 24) എന്നയാള്‍ 42 ഗ്രാം മെത്താംഫിറ്റാമിന്‍ സഹിതം അറസ്റ്റിലായത്.

ചില്ലറയായി മെത്താംഫിറ്റാമിന്‍ തൂക്കി വില്‍ക്കുന്നതിനായി ഇലക്ട്രോണിക് ത്രാസ് അടക്കം പ്രതിയുടെ കൈവശമുണ്ടായിരുന്നു. പ്രതി തില്ലേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) കെ.ഷജിത്ത്, പി.സി.പ്രഭുനാഥ്, പ്രിവന്റിവ് ഓഫീസര്‍(ഗ്രേഡ്) വി.വി.സനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ടി.ശരത്ത്, വി.വി.ശ്രിജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Kalpetta, one arrested with liquor and handguns kept for sale

Next TV

Related Stories
പിള്ളേരായാൽ ഇങ്ങനെ വേണം; കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

Aug 2, 2025 04:05 PM

പിള്ളേരായാൽ ഇങ്ങനെ വേണം; കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

തൃശ്ശൂരിൽ കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച്...

Read More >>
 ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം' - മന്ത്രി പി. പ്രസാദ്

Aug 2, 2025 03:14 PM

ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം' - മന്ത്രി പി. പ്രസാദ്

ഓണക്കാലത്ത് ആവശ്യമായ പച്ചക്കറികളുടെ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്...

Read More >>
ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Aug 2, 2025 02:17 PM

ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് പശുക്കടവിലെ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്,...

Read More >>
കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

Aug 2, 2025 02:04 PM

കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ സംഭവത്തിൽ രണ്ടു പേർ...

Read More >>
'ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു' - വി.ഡി സതീശൻ

Aug 2, 2025 01:53 PM

'ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു' - വി.ഡി സതീശൻ

കന്യാസ്ത്രീകൾക്ക് ജാമ്യം കൊടുക്കരുത് എന്ന നിലപാടാണ് ചത്തീസ്ഗഢ് സർക്കാർ ഇന്നും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...

Read More >>
ചിക്കനിൽ മുഴുവൻ പുഴു....! കോഴിക്കോട് ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി

Aug 2, 2025 01:39 PM

ചിക്കനിൽ മുഴുവൻ പുഴു....! കോഴിക്കോട് ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി

കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലില്‍നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയെന്ന്‌ പരാതി....

Read More >>
Top Stories

Entertainment News

//Truevisionall