മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു

മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു
Aug 1, 2025 08:59 PM | By Anjali M T

(www.truevisionnews.com) കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസന്‍റെ മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംപയര്‍മാരുടെയും മാച്ച് റഫറിമാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു. ജൂലായ്‌ 30 ന് തിരുവനന്തപുരം കെസിഎ കോംപ്ലക്സില്‍ ആരംഭിച്ച സെമിനാര്‍ ഇന്നലെയാണ് സമാപിച്ചത്.

കേരള ക്രിക്കറ്റ് ലീഗില്‍ ഇത്തവണ ടീമുകള്‍ക്ക് അംപയറുടെ തീരുമാനം പുനപരിശോധിക്കാൻ കഴിയുന്ന ഡിആര്‍എസ് സവിധാനത്തെക്കുറിച്ച് സെമിനാറില്‍ വിശദീകരിച്ചു. രാജ്യാന്തര മത്സര മാതൃകയില്‍ ഓരോ ഇന്നിങ്സിലും ഇരു ടീമുകള്‍ക്കും 2 വീതം ഡിആര്‍എസ് അവസരങ്ങള്‍ ആകും ലഭിക്കുക. ഇന്‍റര്‍നാഷണല്‍ പാനല്‍ അംപയറായ മദന ഗോപാല്‍ ആണ് ക്ലാസ് നയിച്ചത്.

ഇന്‍റര്‍നാഷണല്‍ അംപയറായ അനന്തപദ്മനാഭന്‍, മാച് റഫറി നാരായണന്‍ കുട്ടി തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ബി.സി.സി.ഐ അംപയര്‍ പാനലില്‍ നിന്നുള്ള പത്തുപേരും കെ.സി.എ അംപയര്‍മാരായ 5 പേരും സെമിനാറില്‍ പങ്കെടുത്തു. ഓഗസ്റ്റ് 21-ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ 6-ന് നടക്കുന്ന ഗംഭീര ഫൈനലോടെ സമാപിക്കും. ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ് എന്നീ ആറു ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.

Kerala Cricket Association organizes seminar for match referees and umpires

Next TV

Related Stories
അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന് കോവളത്ത്

Aug 1, 2025 01:16 PM

അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന് കോവളത്ത്

അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന്...

Read More >>
 '19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

Jul 28, 2025 04:34 PM

'19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ഇന്റർനാഷണൽ മാസ്‌റ്റർ ദിവ്യ ദേശ്‌മുഖിന്...

Read More >>
കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

Jul 27, 2025 12:53 PM

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ...

Read More >>
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
Top Stories

//Truevisionall