'19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

 '19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി
Jul 28, 2025 04:34 PM | By VIPIN P V

ബതുമി (ജോർജിയ): ( www.truevisionnews.com ) ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ഇന്റർനാഷണൽ മാസ്‌റ്റർ ദിവ്യ ദേശ്‌മുഖിന് വിജയം. ഇന്ത്യയുടെ ഗ്രാൻഡ്‌മാസ്‌റ്റർ കൊണേരു ഹമ്പിയെ വീഴ്ത്തിയാണ് 19 -കാരിയുടെ കിരീട നേട്ടം. ആദ്യ രണ്ട് മത്സരവും സമനിലയിൽ കലാശിച്ചതോടെ ടൈബ്രേക്കിലാണ് ജയം. ഇതോടെ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായും ദിവ്യ മാറി.

ആദ്യ കളി 41 നീക്കത്തിൽ സമനിലയിൽ പിരിഞ്ഞിരുന്നു. ഞായറാഴ്‌ച നടന്ന രണ്ടാമത്തെ മത്സരം 34 നീക്കത്തിൽ അവസാനിച്ചു. ചരിത്രത്തിലാദ്യമായാണ്‌ ലോക കിരീടത്തിനായി രണ്ട്‌ ഇന്ത്യക്കാർ കരുക്കൾ നീക്കുന്നത്‌.

റാപ്പിഡ് സമയക്രമത്തിലാണ് ട്രൈബ്രേക്കിലെ ആദ്യ രണ്ട്‌ കളിയും. ഓരോ കളിക്കാരനും 15 മിനിറ്റാണ്‌ ആലോചിക്കാൻ കിട്ടുക. ഓരോ കരുനീക്കം കഴിയുമ്പോഴും കളിക്കാർക്ക്‌ 10 സെക്കൻഡ് വീതം ഇൻക്രിമെന്റായി ലഭിക്കും. രണ്ട്‌ കളിയും 1– 1 ആയാൽ അടുത്തഘട്ടമാണ്‌. ഇത്‌ 10 മിനിറ്റ് +10 സെക്കൻഡ് ഇൻക്രിമെന്റ്‌ എന്ന രീതിയിലാണ്‌.

വീണ്ടും സമനിലയെങ്കിൽ ബ്ലിറ്റ്‌സ്‌ മത്സരമാണ്‌. അതിൽ സമയക്രമം 5 മിനിറ്റ് + 3 സെക്കന്റാണ്‌. സമനില തുടർന്നാൽ 3 മിനിറ്റ് +2 സെക്കന്റ്‌ സമയക്രമത്തിൽ രണ്ട്‌ ബ്ലിറ്റ്സ് പോരാട്ടം. തീരുമാനമായില്ലെങ്കിൽ വിജയിയെ കണ്ടെത്തുന്നതുവരെ 3 + 2 സമയക്രമത്തിലുള്ള മത്സരം തുടരും.

Divya Deshmukh wins world chess title makes history by defeating Hampi

Next TV

Related Stories
കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം

Aug 2, 2025 04:00 PM

കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം

കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിൽ കൊച്ചി, ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ...

Read More >>
മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു

Aug 1, 2025 08:59 PM

മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍...

Read More >>
അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന് കോവളത്ത്

Aug 1, 2025 01:16 PM

അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന് കോവളത്ത്

അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന്...

Read More >>
കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

Jul 27, 2025 12:53 PM

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ...

Read More >>
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
Top Stories

Entertainment News

//Truevisionall