ഹൈദരാബാദ്:(truevisionnews.com) ആന്ധ്രാപ്രദേശ് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ബി.സി. ജനാർദൻ റെഡ്ഡിയുടെ സഹോദരൻ മദൻ ഭൂപാൽ റെഡ്ഡി ക്ഷേത്രത്തിൽ വെച്ച് പോലീസുകാരനെ മർദ്ദിച്ചതിനെ തുടർന്ന് അറസ്റ്റിലായി. നന്ദ്യാൽ ജില്ലയിലെ കൊളിമിഗുണ്ട്ലയിലെ ഒരു ക്ഷേത്രത്തിൽവെച്ചാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ക്ഷേത്രത്തിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജസ്വന്ത് എന്ന പോലീസ് കോൺസ്റ്റബിളിനാണ് മർദ്ദനമേറ്റത്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച മദൻ ഭൂപാൽ റെഡ്ഡിയെ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതിൽ പ്രകോപിതനായ അദ്ദേഹം പോലീസുകാരന്റെ മുഖത്തടിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ, പോലീസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥർക്ക് പരാതി നൽകി. ഒരു പോലീസ് ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തിൽ വെച്ച് ആക്രമിച്ച സംഭവം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.മന്ത്രിയുടെ സഹോദരനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിട്ടുണ്ട്.
.gif)

Minister's brother arrested for slapping policeman in Hyderabad
