കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവാണ് ആക്രമിച്ചത്. വെട്ടേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മണിമല ജോണി, ഭാര്യ മേരി ,മകൾ ജാനറ്റ് ,സഹോദരി ഫിലോമിന എന്നിവർക്കാണ് പരിക്കേറ്റത്. ബന്ധുവായ ജോബിഷാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെയും പരിക്കുകളോടെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Four members of a family hacked to death in Kozhikode Attacked by a relative
