കാമുകനെ വിഷം കൊടുത്ത് കൊന്ന കാമുകിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

കാമുകനെ വിഷം കൊടുത്ത് കൊന്ന കാമുകിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
Aug 1, 2025 07:37 PM | By Anjali M T

കൊച്ചി: (www.truevisionnews.com) എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന പെണ്‍സുഹൃത്ത് അറസ്റ്റില്‍. ചേലാട് സ്വദേശിനി അദീനയാണ് അറസ്റ്റിലായത്. മാതിരപ്പള്ളി സ്വദേശി അന്‍സിലിനെയാണ് പാരക്വറ്റ് എന്ന കളനാശിനി കൊടുത്ത് യുവതി കൊന്നത്. കുറ്റം സമ്മതിച്ച പ്രതി വീടിനടുത്ത് നിന്നാണ് വിഷം വാങ്ങിയതെന്ന് മൊഴി നല്‍കി. പാരാക്വറ്റ് എന്ന കളനാശിനി ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു

ഇന്നലെ രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്‍സില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചയാണ് വിഷം കഴിച്ച നിലയില്‍ യുവതിയുടെ വീട്ടില്‍ നിന്ന് ഇയാളെ കണ്ടെത്തിയത്. മകന് വിഷം നല്‍കിയെന്ന് യുവതി തന്നെ അന്‍സിലിന്റെ ഉമ്മയെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നീട് അന്‍സിലും കോതമംഗലം പൊലീസിനെ വിളിച്ച് തന്നെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പൊലീസ് എത്തിയാണ് അന്‍സിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്

പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. അന്‍സിലും യുവതിയും തമ്മില്‍ നേരത്തെ മുതല്‍ ബന്ധം ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കിടയില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം. അന്‍സില്‍ വിവാഹിതനാണ്.

ഏറെക്കാലമായി പെണ്‍സുഹൃത്തുമായി അടുപ്പത്തിലായിരുന്നു അന്‍സില്‍. അതിനിടെ അന്‍സിലിന്റെ ഭാഗത്ത് നിന്ന് യുവതിക്ക് ദുരനുഭവമുണ്ടായി. തുടര്‍ന്ന് ഇയാളെ കരുതിക്കൂട്ടി വിളിച്ചുവരുത്തി വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് വിവരം. അന്‍സിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാതിരപ്പളളി ജുമാ മസ്ജിദില്‍ ഖബറടക്കി.

The girlfriend who poisoned a young man to death in Kothamangalam, Ernakulam, has been arrested.

Next TV

Related Stories
അന്ന് കഷായം ഗ്രീഷ്മ, ഇന്ന് കളനാശിനി അദീന; ആൺ സുഹൃത്തിനെ വിഷം കൊടുത്ത് കൊന്ന കേസ്, യുവതിയുടെ വീട്ടിൽ പരിശോധന

Aug 2, 2025 08:24 AM

അന്ന് കഷായം ഗ്രീഷ്മ, ഇന്ന് കളനാശിനി അദീന; ആൺ സുഹൃത്തിനെ വിഷം കൊടുത്ത് കൊന്ന കേസ്, യുവതിയുടെ വീട്ടിൽ പരിശോധന

കോതമംഗലത്ത് ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസിൽ പൊലീസ് അന്വേഷണം...

Read More >>
വനത്തിൽ ഇരട്ടക്കൊലപാതകം; കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സഹോദരങ്ങളെ കൊന്ന് കുഴിച്ചുമൂടി ഗുണ്ടാസംഘം, മൂന്ന് പേർ പിടിയിൽ

Aug 2, 2025 07:24 AM

വനത്തിൽ ഇരട്ടക്കൊലപാതകം; കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സഹോദരങ്ങളെ കൊന്ന് കുഴിച്ചുമൂടി ഗുണ്ടാസംഘം, മൂന്ന് പേർ പിടിയിൽ

കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സഹോദരങ്ങളെ കൊന്ന് കുഴിച്ചുമൂടി ഗുണ്ടാസംഘം, മൂന്ന് പേർ പിടിയിൽ...

Read More >>
പിതാവിൽ നിന്ന് പണം തട്ടാൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

Aug 1, 2025 07:23 PM

പിതാവിൽ നിന്ന് പണം തട്ടാൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

ഹൂളിമാവ് സ്‌കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ...

Read More >>
തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 1, 2025 06:47 PM

തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
'അഴകുള്ള ഫാത്തിമാ' .... വിവാഹം കഴിച്ചത് എട്ട് പേരെ, ലക്ഷക്കണക്കിന് രൂപ തട്ടി; ചായക്കടയിൽ യുവാവുമായി സംസാരിച്ചിരിക്കെ അധ്യാപികയെ പിടികൂടി പൊലീസ്

Aug 1, 2025 05:29 PM

'അഴകുള്ള ഫാത്തിമാ' .... വിവാഹം കഴിച്ചത് എട്ട് പേരെ, ലക്ഷക്കണക്കിന് രൂപ തട്ടി; ചായക്കടയിൽ യുവാവുമായി സംസാരിച്ചിരിക്കെ അധ്യാപികയെ പിടികൂടി പൊലീസ്

എട്ട് പേരെ വിവാഹം കഴിച്ച് ഓരോ പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയെ മഹാരാഷ്ട്രയിൽ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
Top Stories

//Truevisionall