കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബവഴക്കിനെ തുടർന്നായിരുന്നു അക്രമം. കല്‍പിനി സ്വദേശി ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് വെട്ടി പരിക്കേല്‍പിച്ചത്.
സംഘര്‍ഷതില്‍ പ്രതി ജോമിഷിനും പരിക്കുണ്ട്. ജോണി, ഭാര്യ മേരി, മകള്‍ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവരെയാണ് ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് വെട്ടി പരിക്കേല്‍പിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം
.gif)

നേരത്തെ തന്നെ തര്‍ക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പില്‍ നിന്നും ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയാണ് വാക്കുതര്‍ക്കം ഉണ്ടായത്. അവിവാഹിതയായ ജോണിയുടെ സഹോദരി ജോമിഷിന്റെ കൂടെയാണ് താമസിച്ച് വരുന്നത്. പറിച്ച തേങ്ങാ ജോണി ഒരുതവണ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴാണ് ജോമിഷ് എത്തി വാക്കുതര്‍ക്കം ഉണ്ടാവുന്നതും ആക്രമിക്കുന്നതും.
ജോണിയെ ആക്രമിക്കുന്നത് തടയാന്‍ വന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്. അക്രമത്തില്‍ തലയ്ക്കുള്‍പ്പടെ ഗുരുതര പരിക്കേറ്റ ജോണിയും കുടുംബവും മുക്കം കെ എം സി ടി ജോസ്പിറ്റലിലാണ് നിലവില്‍ ഉള്ളത്. അക്രമത്തിനിടെ പരിക്കേറ്റ പ്രതി ജോമിഷും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുത പരിക്കേറ്റവരെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വഷണംനടത്തിവരികയാണ്.
Argument over coconut picking Four members of a family were hacked to death in Kozhikode police have started an investigation
