കോഴിക്കോട് പേരാമ്പ്രയിൽ ‘സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി’; ഫോട്ടോഗ്രാഫർക്കെതിരെ കേസ്

കോഴിക്കോട് പേരാമ്പ്രയിൽ ‘സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി’; ഫോട്ടോഗ്രാഫർക്കെതിരെ കേസ്
Aug 1, 2025 02:07 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി അജിനെതിരെയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. അജിനും കുടുംബവും ചേർന്ന് യുവതിയുടെ സ്വർണ്ണം തട്ടിയെടുത്തതായി പരാതി. സ്വർണ്ണം തിരികെ വേണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു.

‘ഒരുപാട് പണയ അടവ് എന്റെ പേരിൽ എടുത്ത് വച്ചിട്ടുണ്ട്. സ്വർണ്ണം പണയം വച്ചതിന്റെ പലിശ പോലും അടയ്ക്കാറില്ല. എനിക്ക് ഒരു ഡ്രസ്സ് പോലുമില്ല. ആള് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ് അതുകൊണ്ട് നല്ല കുട്ടിയെ കിട്ടുമെന്നാണ് പറയുന്നത്. എന്റെ സ്വർണം തിരികെ വേണം. എനിക്ക് എല്ലാം എന്റെ വീട്ടുകാർ ചെയ്തു തന്നു. ഇയ്യാളുടെ പീഡനം സഹിക്കവയ്യാതെയാണ് കേസ് കൊടുത്തത്’- യുവതി പറയുന്നു.

2022ൽ അജിനുമായി യുവതി വിവാഹം ചെയ്തു. അതിന് ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് അജിൻ പിന്മാറിയിരുന്നു. പല തവണ രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടും അത് വൈകിപ്പിക്കുകയായിരുന്നു. മറ്റൊരു ബന്ധത്തിലേക്ക് കടക്കണമെന്ന് യുവാവിന് ആദ്യമേ താത്പര്യമുണ്ടയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

വിവാഹ സമയത്ത് നൽകിയ സ്വർണം തിരികെ ചോദിച്ചപ്പോൾ. അത് തിരികെ നൽകാൻ കഴിയില്ലെന്നാണ് യുവാവ് പറയുന്നത്. യുവതിയുടെ ചെലവിനായി സ്വർണ്ണം ഉപയോഗിച്ചുവെന്നാണ് യുവാവ് പറയുന്നു. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

complaint against photographer kozhikode perambra police

Next TV

Related Stories
കാമുകനെ വിഷം കൊടുത്ത് കൊന്ന കാമുകിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

Aug 1, 2025 07:37 PM

കാമുകനെ വിഷം കൊടുത്ത് കൊന്ന കാമുകിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന പെണ്‍സുഹൃത്ത്...

Read More >>
പിതാവിൽ നിന്ന് പണം തട്ടാൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

Aug 1, 2025 07:23 PM

പിതാവിൽ നിന്ന് പണം തട്ടാൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

ഹൂളിമാവ് സ്‌കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ...

Read More >>
തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 1, 2025 06:47 PM

തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
'അഴകുള്ള ഫാത്തിമാ' .... വിവാഹം കഴിച്ചത് എട്ട് പേരെ, ലക്ഷക്കണക്കിന് രൂപ തട്ടി; ചായക്കടയിൽ യുവാവുമായി സംസാരിച്ചിരിക്കെ അധ്യാപികയെ പിടികൂടി പൊലീസ്

Aug 1, 2025 05:29 PM

'അഴകുള്ള ഫാത്തിമാ' .... വിവാഹം കഴിച്ചത് എട്ട് പേരെ, ലക്ഷക്കണക്കിന് രൂപ തട്ടി; ചായക്കടയിൽ യുവാവുമായി സംസാരിച്ചിരിക്കെ അധ്യാപികയെ പിടികൂടി പൊലീസ്

എട്ട് പേരെ വിവാഹം കഴിച്ച് ഓരോ പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയെ മഹാരാഷ്ട്രയിൽ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം, യുവാവ് പിടിയിൽ, ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പരാതി

Aug 1, 2025 04:50 PM

മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം, യുവാവ് പിടിയിൽ, ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പരാതി

മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി....

Read More >>
Top Stories

//Truevisionall