ചോരചിന്തിയ പിറന്നാൾ ദിനം....; ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, പിറന്നാൾ ആഘോഷത്തിനിടെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

ചോരചിന്തിയ പിറന്നാൾ ദിനം....; ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, പിറന്നാൾ ആഘോഷത്തിനിടെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്
Jul 26, 2025 11:20 AM | By Athira V

ഹൈദരാബാദ്: ( www.truevisionnews.com ) പിറന്നാൾ ആഘോഷത്തിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. അകന്ന് കഴിയുകയായിരുന്ന ഭാര്യ സമ്മക്ക (35), ഒരു ബന്ധുവിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയപ്പോഴാണ് ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് ശ്രീനുവിനെ (50) പൊലീസ് പിടികൂടി.

അബ്ദുല്ലപൂർമെട്ടിലുള്ള ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. രാജേശ്വരിയുടെ മകളുടെ പിറന്നാൾ ആഘോഷമായിരുന്നു വീട്ടിൽ വച്ച് നടന്നത്. ഇതിനിടെയായിരുന്നു കൊലപാതകം. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ശ്രീനുവും സമ്മക്കയും അകന്നാണ് കഴിഞ്ഞിരുന്നത്. ദാമ്പത്യപ്രശ്നങ്ങളുണ്ടായതിനു പിന്നാലെ സമ്മക്ക അബ്ദുല്ലപൂർമെട്ടിൽനിന്ന് സൂര്യപട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ പിറന്നാൾ ആഘോഷത്തിന് സമ്മക്കയെയും ക്ഷണിച്ചിരുന്നു.

ഏതാണ്ട് 7.15ഓടെയാണ് ശ്രീനു പിറന്നാൾ ആഘോഷത്തിനെത്തിയത്. കേക്ക് മുറിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു എല്ലാവരും. ചടങ്ങിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്നു സമ്മക്ക. ഈ സമയത്ത് ശ്രീനു സമ്മക്കയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. സമ്മക്കയുടെ കഴുത്തിന് മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് സൂചന.

സമ്മക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം നേരത്തെ തന്നെ ശ്രീനുവിനുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നു. ശ്രീനുവിന്റെ രണ്ടാമത്തെ ഭാര്യയാണ് സമ്മക്ക. സംഭവത്തിൽ അബ്ദുല്ലപൂർമെട്ട് പൊലീസ് കേസെടുത്തു. കൊലപാതകത്തിനു പിന്നാലെ കൂടിനിന്നവർക്കു നേരെ കത്തിവീശി ശ്രീനു സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഹയാത്ത്നഗറിൽ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങളടങ്ങിയ സമ്മക്കയുടെ മൊബൈൽ പൊലീസ് കണ്ടെടുത്തു.

Husband stabs wife to death during birthday party

Next TV

Related Stories
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കം; കോഴിക്കോട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ ബന്ധുക്കൾ

Jul 26, 2025 07:30 PM

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കം; കോഴിക്കോട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ ബന്ധുക്കൾ

കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഷിംനയുടെ ബന്ധുക്കൾ ഭർത്താവിനെ ആരോപണവുമായി രം​ഗത്ത്....

Read More >>
ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്, അറസ്റ്റിൽ

Jul 26, 2025 07:17 PM

ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്, അറസ്റ്റിൽ

ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്,...

Read More >>
സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

Jul 26, 2025 05:23 PM

സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

ഭാര്യയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരനെതിരെ കേസ്...

Read More >>
കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

Jul 26, 2025 05:05 PM

കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ....

Read More >>
ബര്‍ത്ത്ഡേ ആഘോഷത്തിന് മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഏഴ് ലക്ഷം ചോദിച്ച് യുവതി പിടിയിൽ

Jul 26, 2025 04:28 PM

ബര്‍ത്ത്ഡേ ആഘോഷത്തിന് മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഏഴ് ലക്ഷം ചോദിച്ച് യുവതി പിടിയിൽ

പിറന്നാള്‍ ആഘോഷത്തിനായി മുന്‍കാമുകനെ വിളിച്ചുവരുത്തി ഹോട്ടലില്‍ മുറിയെടുത്ത് ഹണിട്രാപ്പില്‍ കുടുക്കി...

Read More >>
Top Stories

//Truevisionall