കോഴിക്കോട് : ( www.truevisionnews.com ) യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ. വെസ്റ്റ്‌ഹിൽ സ്വദേശി ശ്രീവത്സം വീട്ടിൽ സംഗീതി(31)നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശിയായ യുവതിയെ പരിചയപ്പെട്ട പ്രതി സംസാരിക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോടേയ്ക്ക് വിളിച്ചുവരുതതി.
തളി ക്ഷേത്രത്തിനടുത്തുള്ള ലോഡ്‌ജിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിൽ കസബ പോലീസ് കേസെടുത്തിരുന്നു. കസബ സിഐ ജിമ്മിയുടെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതത്.
.gif)

അതേസമയം പോക്സോ കേസില്‍ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബർ മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്. മംഗലാപുരത്ത് വച്ചാണ് കൊയിലാണ്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാദ്ഗാനം നൽകിയായിരുന്നു പീഡനം. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മറ്റൊരു സംഭവത്തിൽ ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാ. പോൾ തട്ടുംപറമ്പിൽ ആണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്. 17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കേസിന് പിന്നാലെ ഒളിവിൽ ഫാ. പോൾ തട്ടുംപറമ്പിൽ ഒളിവിൽ പോയിരുന്നു.തുടർന്ന് ഇന്ന് കീഴടങ്ങുകയായിരുന്നു.
Gym trainer arrested for raping woman in Kozhikode
