(truevisionnews.com) ഭാര്യയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരനെതിരെ ഗാര്‍ഹിക, സ്ത്രീധന പീഡനക്കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയുടെ പരാതിയിലാണ് നടപടി. പുണെയിലാണ് സംഭവം. ഭര്‍ത്താവും ഇയാളുടെ കുടുംബാംഗങ്ങളും സ്ത്രീധനത്തിന്‍റെ പേരില്‍ നിരന്തരം ഉപദ്രവിച്ചെന്നും ഭാര്യ പരാതിപ്പെട്ടു. രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുംയുവതി ആരോപിച്ചു.
തന്നെ നിരീക്ഷിക്കാനായി വീട്ടിലെ പലയിടങ്ങളിലും ഭര്‍ത്താവ് ഒളിക്യാമറകള്‍ സ്ഥാപിച്ചു . കുളിമുറിയിലടക്കം ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ജോലിസ്ഥലത്തുപോലും തന്നെ നിരീക്ഷിക്കാനെത്തി. പിന്നീട് കാര്‍, ഭവന വായ്പകള്‍ അടയ്ക്കാനായി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ കുളിമുറിദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതെന്നും സ്ത്രീയുടെ പരാതിയിലുണ്ട്. 2020ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ തന്നെ ഭര്‍ത്താവ് സംശയത്തിന്‍റെ പേരില്‍ ശാരീരികമായും മാനസികമായും ഉപദ്രവം ആരംഭിച്ചെന്നും പരാതിക്കാരി പറയുന്നു.
Case filed against government employee for threatening wife by filming her bathroom
