കോഴിക്കോട്: ( www.truevisionnews.com ) പോക്സോ കേസില്‍ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബർ മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്. മംഗലാപുരത്ത് വച്ചാണ് കൊയിലാണ്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാദ്ഗാനം നൽകിയായിരുന്നു പീഡനം. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മറ്റൊരു സംഭവത്തിൽ ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാ. പോൾ തട്ടുംപറമ്പിൽ ആണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്. 17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കേസിന് പിന്നാലെ ഒളിവിൽ ഫാ. പോൾ തട്ടുംപറമ്പിൽ ഒളിവിൽ പോയിരുന്നു.തുടർന്ന് ഇന്ന് കീഴടങ്ങുകയായിരുന്നു.
.gif)

മറ്റൊരു സംഭവത്തിൽ ട്രെയിനിൽ നിയമവിദ്യാർഥിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹൈക്കോടതി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് സ്വദേശി സതീഷ് കുമാറിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ജില്ലയിലെ ലോ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.
വേണാട് എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അതിക്രമം നേരിട്ടയുടൻ പെൺകുട്ടി റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ട്രെയിനിൽ നിന്നു പിടികൂടിയ പ്രതിയെ തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.
YouTuber Shalu King arrested in Koyilandy in POCSO case
