(truevisionnews.com) മഴക്കാലമല്ലേ..... ഒരു ജ്യൂസ് ആയാലോ.....ആരോഗ്യത്തിനും ചർമത്തിനും ഏറ്റവും നല്ലൊരു പഴമാണ് പപ്പായ. ചർമ സംരക്ഷണത്തിന് സ്ത്രീകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും പപ്പായ തന്നെ. അതിനോടൊപ്പം തന്നെ, പപ്പായ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. എങ്കിൽ ഇന്നൊരു പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?
ചേരുവകൾ
.gif)

പപ്പായ -1/2
നാരങ്ങ -1/2 കഷ്ണം
പഞ്ചസാര - ആവശ്യത്തിന്
പാൽ - ഒരു കപ്പ്
തയാറാക്കും വിധം
പപ്പായയുടെ ഉള്ളിലെ കുരു കളഞ്ഞെടുക്കുക. ശേഷം പപ്പായയുടെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മുറിക്കുക. ഇതിലേക്ക് പാലും നാരങ്ങാ നീരും ചേർത്ത് ജാറിൽ നന്നായി അടിച്ചെടുക്കുക.
മധുരം കുറവാണെങ്കിൽ ആവശ്യത്തിന് പഞ്ചസാരയും നന്നായി ഇളക്കി തണുപ്പിച്ച് വിളമ്പുക. പപ്പായ ജ്യൂസ് ജ്യൂസ് തയ്യാർ
pappaya juice recipe
