(truevisionnews.com)തീൻമേശയിലെ പ്രധാന വിഭവമാണ് ഉണക്ക ചെമ്മീന്‍ ചമ്മന്തി. ഇന്ന് ചെമ്മീന്‍ വിഭവങ്ങൾ കുറഞ്ഞു വരുന്ന സ്ഥിതിയാണ്. നന്നാക്കാനുള്ള ബുദ്ധിമുട്ട് കാരണം മിക്ക ആളുകളും ഉണക്ക ചെമ്മീന്‍ വാങ്ങുന്നത് കുറവാണ്. എന്നാൽ, നാവിൽ കൊതിയൂറും ഉണക്ക ചെമ്മീന്‍ ചമ്മന്തി എളുപ്പത്തിൽ തയാറാക്കിയാലോ?
ചേരുവകൾ
.gif)

ഉണക്ക ചെമ്മീന്‍ – 50 ഗ്രാം
തേങ്ങ -അര മുറി
ചെറിയുള്ളി – 2 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വറ്റല്‍ മുളക് – 3 എണ്ണം
പുളി – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
തയാറാക്കും വിധം
ഉണക്ക ചെമ്മീന്‍ നന്നായി കഴുകിയ ശേഷം ഒരു പാനിൽ ചെറുതായി ചൂടാകി എടുക്കുക. എടുത്തു വെച്ച മൂന്ന് വറ്റല്‍ മുളക് നന്നായി ചുട്ട് എടുക്കുക.
ശേഷം ചിരകി വെച്ച തേങ്ങയിലേക്ക് വറുത്ത് മാറ്റി വെച്ച ചെമ്മീൻ, ചുട്ട വറ്റല്‍ മുളക്, ഉള്ളി, പുളി, ഇഞ്ചി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. നല്ല ചൂടൻ ചോറിനൊപ്പം കഴിക്കാൻ ചെമ്മീന്‍ ചമ്മന്തി തയ്യാര്‍
trying the spicy and sour prawns chammanthi easy recipe
