(truevisionnews.com)എല്ലാവർക്കും ഇഷ്ടമുള്ളൊരു സ്നാക്സ് ആണ് പൊട്ടറ്റോ ചിപ്സ്. കടയിൽ കിട്ടുന്ന അതെ രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ ഈ സ്നാക്സ്. വീട്ടിൽ ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ? എങ്കിൽ സമയം കളയണ്ട, ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ
ചേരുവകൾ
.gif)

ഉരുളക്കിഴങ്ങ്- 4 എണ്ണം
തണുത്ത വെള്ളം- 5 കപ്പ്
കശ്മീരി മുളകുപൊടി- 1 1\2 ടീസ്പൂണ്‍
വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങിലെ തൊലി കളഞ്ഞ് വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. ശേഷം ഒരു പാത്രത്തിൽ തണുത്ത വെള്ളം ഒഴിക്കുക. ഇതിലേക്ക് കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ഇട്ട് നന്നായി കഴുകിയെടുക്കാം . അത് നന്നായി കഴുകി ഒരു തുണി ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കാം.
ശേഷം തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് മിതമായ തീയില്‍ ഇളക്കി വറുത്തെടുക്കുക. ക്രിസ്പിയായി വരുമ്പോള്‍ വാങ്ങിവെച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക. മസാല എല്ലായിടത്തും ആവാന്‍ ശ്രദ്ധിക്കണം. നല്ല ക്രിസ്പി ആയ പൊട്ടറ്റോ ചിപ്സ് റെഡി. ചിപ്സ് തണുകാത്തിരിക്കാൻ ഒരു കുപ്പിയിൽ ഇട്ട് മൂടിവെക്കാവുന്നതാണ്.
potato chips recipie make at home Try this trick
