(truevisionnews.com) കേരളത്തിലെ ഏറ്റവും പ്രശസ്തവും രുചികരവുമായ വിഭവങ്ങളിൽ ഒന്നാണല്ലോ തോരൻ. ഏതൊരു സദ്യയിലും ഊണിലും തോരന് ഒരു പ്രത്യേക സ്ഥാനമുണ്ട്. തോരൻ ഇല്ലാതെ എങ്ങനെ ഊണ് കഴിക്കും? ഇനി ചീര തോരനോടും പയർ തോരനോടും വിട പറയാം. കറിയൊന്നുമില്ലെങ്കിലും ഈ ഉപ്പേരി ഉണ്ടെങ്കിൽ ചോറുണ്ണാം. തയാറാക്കി നോക്കാം നല്ല ഉഗ്രൻ രുചിയിൽ മത്തൻ ഇല തോരൻ.
ചേരുവകൾ
.gif)

മത്തൻ ഇല - ഒരു പിടി
കുഞ്ഞുള്ളി - 4 എണ്ണം
വെളുത്തുള്ളി -2 അല്ലി
ഇഞ്ചി - ചെറിയ കഷ്ണം
പച്ചമുളക് -2 എണ്ണം
വറ്റൽ മുളക് -2 എണ്ണം
തേങ്ങ -1\2 കപ്പ്
വെളിച്ചെണ്ണ -ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കും വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക. ശേഷം വറ്റൽ മുളക്, കുഞ്ഞുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, എന്നിവ ചേര്‍ത്ത് വഴറ്റിഎടുക്കുക. അതിലേക്ക് അരിഞ്ഞു വച്ച മത്തന്റെ ഇലയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി ചെറു തീയിൽ അടച്ചു അഞ്ച് മിനിറ്റു വേവിച്ചെടുക്കുക.
ശേഷം ചിരകിയ തേങ്ങ ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് ശേഷം തീ അണക്കാം. നല്ല ചൂടൻ ചോറിനൊപ്പം കഴിക്കാൻ മത്തൻ ഉപ്പേരി തയാർ
Lets prepare a delicious pumpkin leaf thoran
