തിരുവനന്തപുരം: ( www.truevisionnews.com ) വേദനയും ആശങ്കയും മറികടന്ന് പൊന്മുടിയുടെ 22 ഹെയർപിൻ വളവുകൾ പിന്നിട്ടാണ് അവൻ ജനിച്ചത്. പ്രതിബന്ധങ്ങളെ അതിജീവിച്ചു ജനിച്ച കുഞ്ഞിന് 'ചക്രവർത്തി' എന്ന് പേരുമിട്ടു. തിരുവനന്തപുരം പൊന്മുടി കെടിഡിസി ഹോട്ടലിൽ മുറിയെടുത്ത തമിഴ്‌നാട് സ്വദേശിനിയാണ് ജീവനക്കാരുടെ സഹായത്തോടെ എല്ലാ തടസങ്ങളും മറികടന്ന് പ്രസവിച്ചത്.
വെള്ളിയാഴ്ചയാണ് തിരുനെൽവേലി സ്വദേശികളും ബെംഗളൂരുവിൽ ഐടി ജീവനക്കാരുമായ വിഘ്നേഷും ഭാര്യ സന്ധ്യയും പൊന്മുടി ഗോൾഡൻപീക്ക് ഹോട്ടലിൽ മുറിയെടുത്തത്. 8 മാസം ഗർഭിണിയായിരുന്ന സന്ധ്യക്ക് രാത്രി പത്തേമുക്കാലോടെ പ്രസവവേദനയുണ്ടായി. വിഘ്നേഷ് ജീവനക്കാരെ വിവരമറിയിച്ചു. അടുത്തെങ്ങും ആശുപത്രിയില്ല എന്നറിഞ്ഞതോടെ കാർ ഓടിക്കാനാവാത്ത തളര്‍ന്ന അവസ്ഥയിലായി വിഘ്നേഷ്.
.gif)

ഹോട്ടലിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ ഷൈമണും വിഷ്ണുവും സെക്യൂരിറ്റി പ്രദീപ് കുമാറും ഇവരെയും കയറ്റി കാറിൽ കുന്നിറങ്ങി. ഹെയർപിൻ വളവുകൾ നിറഞ്ഞ പൊന്മുടിയിറങ്ങി രാത്രി 11.30 ഓടെ വിതുര ഗവ. ആശുപത്രിയിലെത്തി. ഇവിടെനിന്ന് പ്രാഥമികചികിത്സ നൽകി നഴ്‌സിനെയും കൂട്ടി ആംബുലൻസ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്കു പാഞ്ഞു. അവിടെവെച്ച് രാത്രി ഒന്നരയോടെ സന്ധ്യ ആൺകുഞ്ഞിനെ പ്രസവിച്ചു.
ktdc employees rescue a tamilnadu woman from ponmudi who is in labor pain
