കഠിനംകുളം: ( www.truevisionnews.com ) പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെട്ടുതുറ സ്വദേശി ജിജോ ക്ലീറ്റോ (50) മരിച്ചു. ഇന്നലെ വൈകിട്ടാണ് അപകടം വീടിനോടു ചേർന്ന ഓല ഷെഡിലെ പാചക പുരയിൽ വച്ചാണ് അപകടമുണ്ടായത്.
തീപ്പെട്ടി ഉപയോഗിച്ച് ഗ്യാസ് കത്തിക്കുമ്പോഴാണ് ക്ലീറ്റസിന്റെ ദേഹത്തേക്ക് തീ ആളിപ്പടർന്നത്. വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു. 70 ശതമനത്തോളം പൊള്ളൽ ഏറ്റിരുന്നതായി പൊലീസ് പറഞ്ഞു.
.gif)

അതേസമയം, തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടിച്ചത്.ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടറും ജനറേറ്ററും ഉള്ളത് ആശങ്കയാകുന്നു.
കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്.കെട്ടിടത്തിനുള്ളില്‍ നിന്നുള്ള പുക സമീപ പ്രദേശങ്ങളിലാകെ വ്യാപിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ കൂട്ടിയിട്ടിരുന്ന പേപ്പർ ഉൾപ്പെടെയുള്ള വസ്തുക്കൾക്കാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. എക്സ്റ്റോസ്റ്റിങ്ങ് സംവിധാനം എത്തിച്ചു പുക പുറത്തേക്ക് തള്ളാൻ ശ്രമം നടക്കുകയാണ്.
fire broke out due to a cooking gas leak a 50-year-old man who was undergoing treatment for burns died തിരുവനന്തപുരം
