സ്വകാര്യ ഭാഗങ്ങളിൽ വരെ മർദ്ദനം; മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു

സ്വകാര്യ ഭാഗങ്ങളിൽ വരെ മർദ്ദനം; മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു
Jul 7, 2025 02:22 PM | By Athira V

ബെംഗളൂരു: ( www.truevisionnews.com ) മുൻ കാമുകിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. നടൻ ദർശൻ ഉൾപ്പെട്ട രേണുകാ സ്വാമി കൊലക്കേസ് മാതൃകയാക്കിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പത്തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രതികളിലൊരാൾ ഈ ക്രൂരകൃത്യത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. കുശാൽ എന്ന യുവാവിനെയാണ് അക്രമികൾ ക്രൂരമായി മർദ്ദിച്ചത്.

തുടര്‍ന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിക്കുകയും ചെയ്യുന്ന സംഭവം വീഡിയോയിലുണ്ട്. മർദ്ദനത്തിനിടെ, രേണുകാ സ്വാമി കൊലക്കേസ് ഓര്‍മിപ്പിച്ച്, സമാന അനുഭവം നേരിടേണ്ടിവരുമെന്ന് ആക്രമികളിലൊരാൾ ഭീഷണിപ്പെടുത്തുന്നതും, ഇത് പറഞ്ഞ് ചിരിക്കുന്നതും വീഡിയോയിൽ കാണാം.

പൊലീസ് പറയുന്നതനുസരിച്ച്, കുശാൽ ഒരു കോളേജ് വിദ്യാർത്ഥിനിയുമായി രണ്ട് വർഷം പ്രണയത്തിലായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഇവർ വേർപിരിഞ്ഞു. പിന്നീട് യുവതി മറ്റൊരാളുമായി ബന്ധത്തിലായി. ഇതിൽ രോഷാകുലനായ കുശാൽ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു.

ഇതിനുള്ള പ്രതികാരമായി, യുവതിയും അവളുടെ കാമുകനും സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് കുശാലിനെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, പ്രതികൾ കുശാലിനെ കാറിൽ തട്ടിക്കൊണ്ടുപോയി ഒരു തടാകത്തിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. കേസിൽ ഈ കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

നേരത്തെ, ബെംഗളൂരുവിലെ സുമനഹള്ളിക്ക് സമീപമുള്ള ഓടയിൽ നിന്നായിരുന്നു രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നു. ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ആദ്യം, നാല് പേർ സാമ്പത്തിക തർക്കമാണ് കാരണമെന്ന് പറഞ്ഞ് കുറ്റം ഏറ്റെടുത്ത് പൊലീസിന് കീഴടങ്ങി. എന്നാൽ, ഇവരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ ദർശൻ, പവിത്ര ഗൗഡ, മറ്റ് 15 പേർ എന്നിവർ ഉൾപ്പെട്ട ഒരു ഗൂഢാലോചന വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നടൻ ദർശനെ ജൂൺ 11-ന് അറസ്റ്റ് ചെയ്തിരുന്നു.

young man was kidnapped and brutally beaten for sending obscene messages to his ex-girlfriend

Next TV

Related Stories
അനാഥരായത് മൂന്ന് കുഞ്ഞുങ്ങള്‍; ആത്മഹത്യ ചെയ്ത ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് കരുതി ഭര്‍ത്താവ് ജീവനൊടുക്കി,  നാട് നടുങ്ങി

Jul 7, 2025 01:32 PM

അനാഥരായത് മൂന്ന് കുഞ്ഞുങ്ങള്‍; ആത്മഹത്യ ചെയ്ത ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് കരുതി ഭര്‍ത്താവ് ജീവനൊടുക്കി, നാട് നടുങ്ങി

പഞ്ചാബില്‍ ആത്മഹത്യ ചെയ്ത ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് കരുതി ഭര്‍ത്താവ്...

Read More >>
കാ​ണാ​താ​യ ഫോ​റ​സ്റ്റ് ഗാ​ർ​ഡി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

Jul 7, 2025 11:49 AM

കാ​ണാ​താ​യ ഫോ​റ​സ്റ്റ് ഗാ​ർ​ഡി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യിൽ​ കാ​ണാ​താ​യ ഫോ​റ​സ്റ്റ് ഗാ​ർ​ഡി​നെ മ​രി​ച്ച​നി​ല​യി​ൽ...

Read More >>
കഴുകന്മാർ കൊത്തിപ്പറിച്ചു....! പീഡനകേസിൽ സാക്ഷി പറയാനിരിക്കെ പന്ത്രണ്ട് കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊന്ന് കെട്ടിതൂക്കി

Jul 7, 2025 11:00 AM

കഴുകന്മാർ കൊത്തിപ്പറിച്ചു....! പീഡനകേസിൽ സാക്ഷി പറയാനിരിക്കെ പന്ത്രണ്ട് കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊന്ന് കെട്ടിതൂക്കി

പീഡനകേസിൽ സാക്ഷി പറയാനിരിക്കെ, 12കാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊന്ന് വീട്ടില്‍...

Read More >>
വഴിത്തിരിവിലേക്ക്? കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ; അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

Jul 7, 2025 10:33 AM

വഴിത്തിരിവിലേക്ക്? കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ; അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ, അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ...

Read More >>
ആൺസുഹൃത്തിൻ്റെ ഫോണിൽനിന്ന് നഗ്നവീഡിയോ ചോർന്നു; യുവതി ജീവനൊടുക്കിയതില്‍ രണ്ടുപേര്‍ക്കെതിരേ കേസ്

Jul 7, 2025 08:49 AM

ആൺസുഹൃത്തിൻ്റെ ഫോണിൽനിന്ന് നഗ്നവീഡിയോ ചോർന്നു; യുവതി ജീവനൊടുക്കിയതില്‍ രണ്ടുപേര്‍ക്കെതിരേ കേസ്

ഗുജറാത്തിലെ ചന്ദ്‌ഖേദയില്‍ 21 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പൊലീസ്...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}