റേഷൻ അരി ഉണ്ടോ? എങ്കിൽ പുട്ട് റെഡി; പൂ പോലെ മൃദുലമായ പുട്ടിന്‍റെ രഹസ്യം അറിയണോ? തയാറാക്കി നോക്കാം

റേഷൻ അരി ഉണ്ടോ? എങ്കിൽ പുട്ട് റെഡി; പൂ പോലെ മൃദുലമായ പുട്ടിന്‍റെ രഹസ്യം അറിയണോ? തയാറാക്കി നോക്കാം
Jul 8, 2025 01:11 PM | By Jain Rosviya

(www.truevisionnews.com)പുട്ടും കടലയും, പുട്ടും പപ്പടവും, പുട്ടും പഴവും....,ഇതൊക്കെയാണ് മലയാളികളുടെ ഇഷ്ട കോമ്പിനേഷൻ. പുട്ട് പൊടിയും പച്ചരിയും തന്നെ വേണമെന്നില്ല പുട്ടുണ്ടാക്കാൻ. റേഷൻ അരി ഇരുപ്പുണ്ടെങ്കിലും പുട്ട് തയാറാക്കാം . തൊട്ടാല്‍ പൂ പോലെ മൃദുലമായ പുട്ടിന്‍റെ രഹസ്യം അറിയണ്ടേ? എങ്കിൽ റേഷൻ അരി കൊണ്ട് പുട്ട് തയാറാക്കി നോക്കാം.

ചേരുവകൾ

അരി പൊടി -2 ഗ്ലാസ്

തേങ്ങ - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

തയാറാക്കും വിധം

അരി നന്നായി കഴുകി 12 മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക. രാത്രി കിടക്കുന്നതിനു മുമ്പ് അരി വെള്ളത്തിലിടുകയാണെങ്കിൽ പിറ്റേ ദിവസത്തേക്ക് അത് കുതിർന്ന് കിട്ടും.

കുതിർന്ന അരി വെള്ളം കളഞ്ഞതിനു ശേഷം ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ചോറ് വയ്ക്കുന്ന അരി ആയതിനാല്‍ ഇത് മിക്സിയില്‍ പൊടിച്ചെടുക്കാന്‍ കുറച്ചു പ്രയാസമാണ്. അതിനാല്‍, വലിയ അളവില്‍ അരി ഇട്ടു പൊടിച്ചെടുക്കുകയാണെങ്കില്‍ മിക്സിയുടെ ബ്ലേഡ് കേടാകാനും സാധ്യതയുണ്ട്.

പൊടിച്ച ശേഷം, അരിപ്പയില്‍ ഇട്ട് അരിച്ചെടുക്കാം. അരിപ്പയില്‍ ബാക്കി വരുന്ന വലിയ തരികൾ വീണ്ടും മിക്സിയില്‍ ഇട്ടു അടിച്ചെടുക്കുക. ശേഷം വലിയൊരു പാത്രത്തിലേക്ക് ഇട്ട്, ചെറിയ തീയില്‍ പൊടി വറുത്തെടുക്കാം.

ഈ പൊടി ചൂടാറിയ ശേഷം വെള്ളം തീരെ ഇല്ലാത്ത ഒരു പാത്രത്തിലേക്ക് എടുത്തുവയ്ക്കാം. ഈ പുട്ടുപൊടി കുഴയ്ക്കുമ്പോള്‍ വെള്ളം കൂടുതലായി വേണം. ശേഷം പുട്ട് കുറ്റിയിൽ ആദ്യം കുറച്ച് തേങ്ങ പിന്നെ പൊടി എന്നീ രീതിയിൽ നിറച്ച് ആവിയിൽ വേവിച്ചെടുക്കാം. നല്ല സോഫ്റ്റ് പുട്ട് തയാർ. ഇനി കടലക്കറിയോ പഴമോ എന്ത് വേണമെങ്കിലും ഇതിന്റെ കൂടെ കഴിക്കാം.



ration rice puttu recipie

Next TV

Related Stories
ചീര തോരനോട് വിട പറയാം....! ഉഗ്രൻ രുചിയിൽ മത്തൻ ഇല തോരൻ തയാറാക്കി നോക്കാം

Jul 4, 2025 02:40 PM

ചീര തോരനോട് വിട പറയാം....! ഉഗ്രൻ രുചിയിൽ മത്തൻ ഇല തോരൻ തയാറാക്കി നോക്കാം

ഉഗ്രൻ രുചിയിൽ മത്തൻ ഇല തോരൻ തയാറാക്കി നോക്കാം...

Read More >>
Top Stories










//Truevisionall