കൊയിലാണ്ടി (കോഴിക്കോട്): ( www.truevisionnews.com ) കാവുംവട്ടത്ത് മദ്യപിച്ചെത്തിയ യുവാവ് കട അടിച്ചുപൊളിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കാവുംവട്ടത്തെ ബേക്കറി കടയായ എം.വി കോര്‍ണര്‍ കടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുപ്പിവെള്ളം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചത്.

സംഭവത്തില്‍ കടയിലുണ്ടായിരുന്ന ചില്ലും അലമാരയും സാധനങ്ങളും നശിപ്പിച്ച നിലയിലാണുള്ളത്. കാവുംവട്ടം സ്വദേശിയായ ഉന്മേഷ് എന്നയാളാണ് ആക്രമിച്ചതെന്ന് കടയുടമ പറഞ്ഞു.
കടയില്‍ നിന്നിരുന്ന തന്റെ ഭാര്യയെയും തള്ളിയിട്ടെന്ന് കടയുടമ പറഞ്ഞു. സംഭവത്തില്‍ കൊയിലാണ്ടി പോസീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
dispute over buying bottled water A drunken youth vandalized shop Koyilandy Kozhikode
