കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു; പിന്നാലെ മറ്റൊരു ലോറിയുടെ ടയറ് പൊട്ടി, ഗതാഗതം സ്തംഭിച്ചത് രണ്ട് മണിക്കൂറോളം

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു; പിന്നാലെ മറ്റൊരു ലോറിയുടെ ടയറ് പൊട്ടി, ഗതാഗതം സ്തംഭിച്ചത് രണ്ട് മണിക്കൂറോളം
May 15, 2025 06:28 AM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപം ലോറിയുടെ ടയർ പൊട്ടിയതാണ് ഗതാഗത തടസം സൃഷ്ടിച്ചത്. രാത്രി 12 മണിയോടെയാണ് സംഭവം. രണ്ട് മണിക്കൂറായി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. നിലവില്‍ ഇരുചക്ര വാഹനങ്ങൾ മാത്രമെ ഇതുവഴി കടന്നുപോകുന്നുള്ളൂ.

രാത്രി 10.30-ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ഇരു ടയറുകളും പൊട്ടുക കൂടി ചെയ്തതോടെയാണ് ചുരത്തില്‍ ഗതാഗതം ഏതാണ്ട് പൂർണമായി സ്തംഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ താമരശ്ശേരി ചുരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ടയർ പൊട്ടിയ ലോറി ക്രെയിൻ എത്തിച്ച് നീക്കം ചെയ്തു

lorry overturned Thamarassery pass Kozhikode tire another lorry burst afterwards traffic two hours

Next TV

Related Stories
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 15, 2025 12:47 PM

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം;  ഇളയടം സ്വദേശിക്കെതിരെ കേസെടുത്ത് നാദാപുരം പൊലീസ്

May 14, 2025 08:42 PM

സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം; ഇളയടം സ്വദേശിക്കെതിരെ കേസെടുത്ത് നാദാപുരം പൊലീസ്

സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയയാൾക്കെതിരെ നാദാപുരം പോലീസ്...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്

May 14, 2025 07:22 PM

കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്

കുറ്റ്യാടി ചെറിയ കുംമ്പളത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്...

Read More >>
Top Stories