നിയമക്കുരുക്കിലേക്ക്; ‘പോ​സ്റ്റ​ൽ ബാ​ല​റ്റ്​ തി​രു​ത്തി​’, ജി. സുധാകരന്‍റെ പരാമർശത്തിൽ കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമക്കുരുക്കിലേക്ക്; ‘പോ​സ്റ്റ​ൽ ബാ​ല​റ്റ്​ തി​രു​ത്തി​’, ജി. സുധാകരന്‍റെ പരാമർശത്തിൽ കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
May 15, 2025 01:16 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലിൽ മുന്‍ മന്ത്രി ജി സുധാകരൻ നിയമക്കുരുക്കിലേക്ക്. സുധാകരന്‍റെ വെളിപ്പെടുത്തലിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകി. വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം.

അടിയന്തര നടപടി സ്വീകരിക്കാനാണ് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകിയത്. വെളിപ്പെടുത്തലിൽ തുടര്‍ നടപടിക്കുള്ള നിയമ വശം പരിശോധിക്കുകയാണെന്നും അത്യന്തം ഗൗരവമുള്ള കാര്യമാണിതെന്നും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുക്കാൻ നിര്‍ദേശം നൽകിയത്.

ആലപ്പുഴയിൽ എൻജിഒ യൂണിയൻ സമ്മേളനത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് കുരുക്കാകുന്നത്. തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തി വോട്ട് സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമാക്കിയെന്നാണ് വെളിപ്പെടുത്തൽ. കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നാണ് ജി.സുധാകരൻ പറഞ്ഞത്.

തെര‍ഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കാനാകില്ല . ഈ സാഹചര്യത്തിലാണ് തുടര്‍ നടപടിയുടെ നിയമവശം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നത്. 1989ൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ കൊണ്ടുവന്നുവെന്നാണ് സുധാകരൻ പറഞ്ഞത്.

താൻ ആയിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സർവീസ് സംഘടന അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു. തങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു.

36 വര്‍ഷം മുമ്പുനടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടത്തിയെന്ന ജി.സുധാകരന്‍റെ വിവാദ പരാമർശം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിക്കുകയാണ്. നിയമ വശങ്ങള്‍ കണക്കിലെടുത്താവും തുടര്‍നടപടികള്‍. കമീഷന്‍റെ തീരുമാനം വന്നശേഷം എന്തു നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ജി.സുധാകരന്‍റെ പരാമർശം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

g sudhakaran controversial statement postal vote electioncommission orders file case

Next TV

Related Stories
സ്വർണം കട്ടുവെന്ന് പറഞ്ഞ് യുവതിയെ വിവസ്ത്രയാക്കി പരിശോധിച്ച് പൊലീസ്; കാണാതായ സ്വർണം വീട്ടില്‍ നിന്ന് കിട്ടി

May 15, 2025 10:43 PM

സ്വർണം കട്ടുവെന്ന് പറഞ്ഞ് യുവതിയെ വിവസ്ത്രയാക്കി പരിശോധിച്ച് പൊലീസ്; കാണാതായ സ്വർണം വീട്ടില്‍ നിന്ന് കിട്ടി

സ്വർണം മോഷ്ടിച്ചെന്ന് പറഞ്ഞ് വീട്ടുജോലിക്കാരിയായ യുവതിയെ വിവസ്ത്രയാക്കി പരിശോധന നടത്തി പൊലീസ്...

Read More >>
അഭിഭാഷകൻ ബെയ്‌ലിന്‍ ദാസ് കസ്റ്റഡിയിൽ; പിടികൂടിയത് കാറിൽ സഞ്ചരിക്കവേ

May 15, 2025 07:31 PM

അഭിഭാഷകൻ ബെയ്‌ലിന്‍ ദാസ് കസ്റ്റഡിയിൽ; പിടികൂടിയത് കാറിൽ സഞ്ചരിക്കവേ

അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ്...

Read More >>
മ‍ഴക്കൊപ്പം മിന്നലും വരുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

May 15, 2025 04:33 PM

മ‍ഴക്കൊപ്പം മിന്നലും വരുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും...

Read More >>
 കുഞ്ഞിരാമൻ കിടാവ് കാലം സാക്ഷ്യപ്പെടുത്തിയ ജനനേതാവ് - രമേശ് ചെന്നിത്തല

May 15, 2025 12:26 PM

കുഞ്ഞിരാമൻ കിടാവ് കാലം സാക്ഷ്യപ്പെടുത്തിയ ജനനേതാവ് - രമേശ് ചെന്നിത്തല

കുഞ്ഞിരാമൻ കിടാവ് കാലം സാക്ഷ്യപെടുത്തിയ ജന നേതാവ് - രമേശ്...

Read More >>
Top Stories