(truevisionnews.com) സോഷ്യലിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിച്ച പള്ളിയിൽ കുഞ്ഞിരാമൻ കിടാവ് കാലം സാക്ഷ്യപ്പെടുത്തിയ ജന നേതാവായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കാലഘട്ടങ്ങൾക്ക് ഇപ്പുറവും ചരിത്ര സത്യങ്ങൾ മായാതെ നിലനിൽക്കുമെന്നും മുൻകാല നേതാക്കന്മാരുടെ അനുഭവങ്ങൾ രേഖപ്പെടുത്തുമ്പോൾ അത് പുതു തലമുറ പഠന വിധേയേമാക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് അഭിപ്രായപെട്ടു.

സ്വാതന്ത്ര്യ സമര സേനാനിയും മുൻ മദ്രാസ്, കേരള നിയമസഭ മെമ്പറായ പള്ളിയിൽ കുഞ്ഞിരാമൻ കിടാവിന്റെ സ്മരണയിൽ പ്രസിദ്ധം ചെയ്ത സാദരം സ്മണികയുടെ പ്രകാശനവും അദേഹത്തിന്റെ മകനും മാധ്യമ പ്രവർത്തകനുമായ സി ഹരിയുടെ ഒന്നാം ചരമ ദിനവും ഹരിയെന്റെ ഹൃദയ ബന്ധു പുസ്തക പ്രകാശന ചടങ്ങിന്റ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരം ഏക്ര സ്ഥലം ഉള്ളപ്പോൾ ഭൂപരിഷ്ക്കരണ നിയമം പാസ്സാക്കുവാൻ മുന്നിൽ നിന്ന കുഞ്ഞിരാമൻ കിടാവ് പൊതുരങ്ങത്തെ വേറിട്ട വ്യക്തിത്വം ആണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീധരൻ പാലയാട്ട് അധ്യക്ഷ്യം വഹിച്ചു.എം കെ രാഘവൻ എം പി മുഖ്യ അഥിതി അയിരുന്നു.പള്ളിയിൽ കുഞ്ഞിരാമൻ കിടാവ് സ്മരണിക സാദരം രമേശ് ചെന്നിത്തലയിൽ നിന്ന് എ കെ പത്മനാഭൻ മാസ്റ്റർ ഏറ്റുവാങ്ങി പ്രകാശനം നിർവ്വഹിച്ചു.
സി ഹരിയുടെ ഓർമ്മയിൽ ഹരി എന്റെ ഹൃദയ ബന്ധു എന്ന പുസ്തകം മുൻ മന്ത്രി സി കെ നാണു ജോസഫ് എം പുതുശേരിക്ക് നൽകി നിർവ്വഹിച്ചു. ടി വി മുരളി പുസ്തക പരിചയം നടത്തി. ആദ്യകാല സോഷ്യലിസ്റ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. മുൻ എം എൽ എ ജോസഫ് എം പുതുശേരി, വിനോദ് സിംഗ് ചെറിയാൻ,ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ, കെ ജയന്ത് ആർ. ജേ ഡി ദേശിയ സെക്രെട്ടറി അനു ചാക്കോ, ഇ പി മുഹമ്മദ്,വി പി അനന്ത പത്മനാഭൻ,എൻ കെ വത്സൻ,വി പി ലത്തീഫ്, ഇ. കെ. ശ്രീനിവാസൻ, പി സി രാധാകൃഷ്ണൻ,എൻ നാരായണൻ കിടാവ്, സി പ്രേമൻ, അരുൺ ദാസ്, ഇ എം ബാബു സംസാരിച്ചു
Kunhiraman Kidavu public leader who witnessed times RameshChennithala
