ഏറ്റുമാനൂർ: ( www.truevisionnews.com ) ഒമ്പതുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അസം സ്വദേശിക്ക് 60 വർഷം കഠിന തടവ്. അസമിലെ ബെക്സ ജില്ലയിലെ ബാരങ്ബാരി ബാർപെട്ടയിലെ ഗ്യാദി ഗ്രാമത്തിലെ 21കാരനായ അനിൽ എക്കക്കാണ് ശിക്ഷ വിധിച്ചത്.

30,000 രൂപ പിഴയും കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജി സതീഷ് കുമാർ വിധിച്ചിട്ടുണ്ട്. 2022 നവംബറിൽ സ്കൂൾ ഹോസ്റ്റലിലെ താൽക്കാലിക കെട്ടിടത്തിൽ വെച്ചാണ് ഇയാൾ ഒമ്പതുവയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയത്.
ഏറ്റുമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഏറ്റുമാനൂർ മുൻ എസ്.എച്ച്.ഒമാരായിരുന്ന രാജേഷ് കുമാർ സി.ആർ, പ്രസാദ് ഏബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.
Man sentenced sixty years prison for unnatural sexual assault nine year old
