(truevisionnews.com) കൊലവിളികളുമായി സിപിഐ എം പ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുന്ന കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കുകയും അതിന് വളം വെച്ചുകൊടുക്കുന്ന നേതാക്കളെയും വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബ്. ധീരജിനെ കൊലപ്പെടുത്തിയവരെ സംരക്ഷിക്കുകയും. സാധാരണക്കാരനായ കോളേജ് വിദ്യാർഥിയെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പുറത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട ധീരജിന് വീടിന് സമീപത്ത് തന്നെയെത്തി “ധീരജിനെ കുത്തിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല” എന്ന മുദ്രാവാക്യം ഉയർത്തുന്ന കോൺഗ്രസിന്റെ രാഷ്ട്രീയത്തെയും പറ്റിയാണ് കെ ജെ ജേക്കബിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏതു പാർട്ടി ഗ്രാമങ്ങളിലും കോൺഗ്രസ് കടന്നുവരും: വി ഡി സതീശൻ.
വേണ്ടതുതന്നെ.
പക്ഷെ എങ്ങിനെ വരും?
“ധീരജിനെ കുത്തിയ കത്തി
അറബിക്കടലിലെറിഞ്ഞിട്ടില്ല”
അതെടുത്തുകൊണ്ടുവന്നു പാർട്ടി ഗ്രാമങ്ങളിൽ പ്രവേശിക്കും.
അപ്പൊ ഒരു കാര്യം കോൺഗ്രസുകാർ ഉറപ്പിച്ചിട്ടുണ്ട്. ധീരജിനെ കുത്തിയ കത്തി കോൺഗ്രസുകാരുടെ കൈയിലുണ്ട്. ആ കത്തികൊണ്ടാണ് സി പി എം ഗ്രാമങ്ങളിൽ പ്രവേശിക്കുന്നത്.
നന്നായി.
ഇനിയാരാണ് ഈ ധീരജ്?
ജാലിയൻവാലാബാഗിൽ ഇന്ത്യക്കാരെ വെടിവച്ചുകൊന്ന സായിപ്പിന്റെ പേരല്ലല്ലോ? പെഹൽഗാമിലെ ഭീകരനുമല്ല.
കോൺഗ്രസുകാരനായ അച്ഛന്റെ എൻജിനീയറിങ് കോളേജ് വിദ്യാർഥിയായിരുന്ന മകൻ. 21 വയസ്സ്. കോളേജിൽവച്ചു കോൺഗ്രസുകാർ ഒറ്റക്കുത്തിനു കൊന്നു എന്നാണ് കേസ്.
എവിടത്തുകാരനാണ് ഈ ധീരജ്?
ഈ മുദ്രാവാക്യം വിളിക്കുന്ന സ്‌ഥലത്തുനിന്നു പത്തു മിനിറ്റ് പോയാൽ ആ കുഞ്ഞിന്റെ വീട്ടിലെത്തും. ഒരു വേള നിര്‍ഭാഗ്യവാനായ ആ അച്ഛനും ഈ മുദ്രാവാക്യം കേട്ടിരിക്കും.
പുതിയ ടൈപ്പ് കോൺഗ്രസുകാർ വരുന്ന വരവാണ്.
Slogans Congressmen near Dheeraj's house politics facebook post kjjacob
