കോഴിക്കോട്:(truevisionnews.com) കോഴിക്കോട് കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മീൻ മുട്ടി പൂവത്തിൻ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രൻ (52) ആണ് മരിച്ചത്. ലൈസൻസ് ഇല്ലാത്ത തോക്കും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

Missing man found shot dead Kodancherry Kozhikode
