കോഴിക്കോട്: (truevisionnews.com) ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതില്‍ സ്വദേശി എസ്‌കെ ഫാസിലാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിനും നഗ്നചിത്രങ്ങള്‍ എടുത്തതിനും പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. പീഡനവിവരം പുറത്ത് അറിഞ്ഞാൽ ചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിയും നടത്തിയതോടെ പെൺകുട്ടി വിവരം മറച്ചു വയ്ക്കുകയായിരുന്നു.
എന്നാൽ ഈ ചിത്രങ്ങള്‍ അടുത്തിടെ ബന്ധുക്കളുടെ കൈവശം എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
native oPayyoli Kozhikode arrested allegedly raping plus two student
