ദില്ലി : (truevisionnews.com) പാകിസ്ഥാനിൽ എവിടെ നിന്നും ആണവച്ചോർച്ചയുടെ വിവരങ്ങളില്ലെന്ന് ആഗോള ആണവ നിരീക്ഷണ സമിതിയായ ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജി ഏജൻസി (IAEA). പാകിസ്ഥാന്‍റെ ആണവായുധ സ്റ്റോറേജ് എന്ന് കരുതപ്പെടുന്ന കിരാന ഹിൽസിൽ ആക്രമണം നടത്തിയിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാനിൽ എവിടെയെങ്കിലും നിന്ന് ആണവ വികിരണമുണ്ടായതായി റിപ്പോർട്ടില്ലെന്നും ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജി ഏജൻസി അറിയിച്ചു. ആണവച്ചോർച്ചയുണ്ടായതായും വിവരമില്ലെന്നും വിയന്ന ആസ്ഥാനമായ ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജിയുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ജമ്മു കശ്മീരിലെ അവന്തിപോരയിൽ മൂന്ന് ജയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആസിഫ് അഹ്മദ് ഷെയ്ഖ്, ആമിർ നസീർ വാനി, യവർ അഹ്മദ് ഭട്ട് എന്നീ മൂന്ന് ഭീകരരെയാണ് വധിച്ചത്. മൂവരും പുൽവാമ പ്രദേശവാസികളാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. അവന്തിപോരയിലെ നാദെര്‍, ട്രല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈനിക വേഷത്തില്‍ എത്തിയ രണ്ട് പേര്‍ കുടിവെള്ളം ആവശ്യപ്പെട്ടെന്ന് ഗ്രാമീണ സ്ത്രീ സുരക്ഷാ സേനയ്ക്ക് മൊഴി നല്‍കിയിരുന്നു.
48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്ച ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ആദ്യം കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറുകയായിരുന്നു.
no information any nuclear weapons activity from anywhere Pakistan IAEA clarifies
