കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി ചെറിയ കുംമ്പളത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം പേർക്ക് പരിക്ക്.

കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വൈറ്റ് റോസ് എന്ന സ്വകാര്യ ബസും കുറ്റ്യാടി ഭാഗത്തേക്കു വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയിൽ വന്ന ബസ് ആദ്യം കാറിൽ ഇടിച്ച ശേഷം പിന്നീട് ടിപ്പറിലും ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു .
കണ്ടക്ടർ അടക്കം പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഒരു മണിക്കൂർ നേരം കുറ്റ്യാടി പേരാമ്പ്ര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ കുമ്പളത്തെ നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഗതാഗതം പുനഃസ്ഥാപിച്ചു.
അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ https://youtube.com/shorts/akvvqacizBg?si=W3OI6nbCjbpWgCiL
Privatebus tipperlorry collide Kuttiadi Kozhikode 15 injured
