കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ഡിവൈഡറിൽ ഇടിച്ച് കാർ കത്തി. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. അപകടത്തില്‍ പരിക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് പയിമ്പ്ര സ്വദേശി ജയചന്ദ്രനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Car catches fire after hitting divider Kozhikode injured person hospitalized
