കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണം; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത നിലയിൽ

കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണം; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത നിലയിൽ
May 15, 2025 10:59 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്ത നിലയില്‍. വടകര വില്യാപ്പള്ളി മംഗലോറമല വ്യവസായ എസ്‌റ്റേറ്റിന് സമീപത്താണ് സംഭവം. വാറോള്ള മലയില്‍ മാതുവിന്‍റെ വീട്ടിലെ ആടുകളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്.

കൂടിന്‍റെ വാതില്‍ തകര്‍ത്താണ് നായകൾ അകത്തുകയറിയത്. ആക്രമണത്തില്‍ രണ്ട് ഗര്‍ഭിണികളായ ആടുകളും ഒരു ആട്ടിന്‍ കുട്ടിയുമാണ് ചത്തത്. മാതുവിന്‍റെ മകന്‍ ബാബു രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മംഗലോറമല ഗവ. ഐടിഐ കെട്ടിടത്തിന്റെ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇതിനടുത്തായി ആട്ടിന്‍കുട്ടിയെ തെരുവുനായ കടിച്ച് കൊന്നിരുന്നു.

Three sheep killed attack stray dogs vatakara

Next TV

Related Stories
 പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു,  നഗ്നചിത്രങ്ങള്‍ എടുത്തു;  കോഴിക്കോട് പയ്യോളി സ്വദേശി അറസ്റ്റിൽ

May 15, 2025 03:04 PM

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, നഗ്നചിത്രങ്ങള്‍ എടുത്തു; കോഴിക്കോട് പയ്യോളി സ്വദേശി അറസ്റ്റിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, കോഴിക്കോട് പയ്യോളി സ്വദേശി...

Read More >>
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 15, 2025 12:47 PM

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം;  ഇളയടം സ്വദേശിക്കെതിരെ കേസെടുത്ത് നാദാപുരം പൊലീസ്

May 14, 2025 08:42 PM

സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം; ഇളയടം സ്വദേശിക്കെതിരെ കേസെടുത്ത് നാദാപുരം പൊലീസ്

സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയയാൾക്കെതിരെ നാദാപുരം പോലീസ്...

Read More >>
Top Stories

Entertainment News