#lpgcylinderexplode | ആദ്യം എസി പൊട്ടിത്തെറിച്ചു, പിന്നീട് സിലിണ്ടറും; തുണിഫാക്ടറിയിൽ വൻ തീപിടിത്തം

#lpgcylinderexplode | ആദ്യം എസി പൊട്ടിത്തെറിച്ചു, പിന്നീട് സിലിണ്ടറും; തുണിഫാക്ടറിയിൽ വൻ തീപിടിത്തം
Jun 3, 2024 04:06 PM | By Athira V

നോയിഡ: ( www.truevisionnews.com ) ഷോർട്ട് സർക്യൂട്ട് മൂലം എസി പൊട്ടിത്തെറിച്ചത് വഴിവച്ചത് ഗ്യാസ് സിലിണ്ടറിന്റെയും പൊട്ടിത്തെറിയിലേക്ക്. ഉത്തർപ്രദേശിലെ നോയിഡയിൽ ഒരു തുണിക്കമ്പനിയിലാണ് സംഭവം.

ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നോയിഡയിലെ സെക്ടർ 10ലുള്ള കമ്പനിയിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടാകുന്നത്.

ഷോർട്ട് സർക്യൂട്ട് മൂലം എസി പൊട്ടിത്തെറിച്ചതായിരുന്നു ആദ്യത്തെ അപകടം. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമമാരംഭിച്ചു.

തീ ഏകദേശം അണച്ചുവരെയാണ് ചൂട് അധികരിച്ച് കെട്ടിടത്തിന്റെ മൂന്നാം നിലയിലുണ്ടായിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുന്നത്. തുടർന്ന് ആ നിലയാകെ തീ ആളിപ്പടർന്നു.

ഫയർഫോഴ്‌സിന്റെ എട്ടോളം യൂണിറ്റുകളെത്തിയാണ് രണ്ടിടത്തെയും തീ കെടുത്തിയത്. കമ്പനിയിൽ ആളുകളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

#ac #blast #triggers #fire #garment #company #noida #lpg #cylinder #explodes #due #heat

Next TV

Related Stories
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories