ജോലി ആണോ അന്വേഷിക്കുന്നെ ? ഇതൊന്ന് നോക്കിക്കേ...! കോട്ടയം ജില്ലയിൽ ഓഗസ്റ്റ് രണ്ടിന് പ്രയുക്തി 2025 മെഗാ ജോബ് ഫെയര്‍

ജോലി ആണോ അന്വേഷിക്കുന്നെ ? ഇതൊന്ന് നോക്കിക്കേ...!  കോട്ടയം ജില്ലയിൽ ഓഗസ്റ്റ് രണ്ടിന് പ്രയുക്തി 2025 മെഗാ ജോബ് ഫെയര്‍
Jul 31, 2025 05:30 PM | By Athira V

കോട്ടയം: ( www.truevisionnews.com) കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കോട്ടയം മോഡല്‍ കരിയര്‍ സെന്ററും പാലാ അല്‍ഫോന്‍സാ കോളേജിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 2 ശനിയാഴ്ച പ്രയുക്തി 2025 മെഗാ ജോബ് ഫെയര്‍ നടത്തും. രാവിലെ 9.30ന് പാലാ അല്‍ഫോന്‍സാ കോളേജ് ക്യാമ്പസില്‍ വെച്ച് മാണി സി. കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു മുഖ്യാതിഥിയാവും.

പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, നേഴ്‌സിംഗ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഇന്‍ഷ്വറന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 45 പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, എം.ബി.എ. എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം.

തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമുള്ള 1500 ലധികം ഒഴിവുകള്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ 'employabilitycentrekottayam' എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. https://bit.ly/MEGAJOBFAIRREGISTRATIONഎന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ ചെയ്യാം.

വിശദവിവരത്തിന് ഫോണ്‍: 0481-2563451,8138908657.

Prayukthi 2025 Mega Job Fair to be held in Kottayam district on August 2

Next TV

Related Stories
അപേക്ഷകൾ ക്ഷണിക്കുന്നു; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ് പഠനത്തിന് അവസരം

Jul 29, 2025 09:00 PM

അപേക്ഷകൾ ക്ഷണിക്കുന്നു; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ് പഠനത്തിന് അവസരം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ് പഠനത്തിന്...

Read More >>
സംസ്ഥാന കര്‍ഷക അവാര്‍ഡ്; 23 വരെ അപേക്ഷിക്കാം

Jul 20, 2025 10:45 PM

സംസ്ഥാന കര്‍ഷക അവാര്‍ഡ്; 23 വരെ അപേക്ഷിക്കാം

സംസ്ഥാന കര്‍ഷക അവാര്‍ഡ്, 23 വരെ...

Read More >>
വേഗം വിട്ടോ ജോലി ഇവിടെയുണ്ട് ....! റെയിൽവേയിൽ 6238 ഒഴിവുകൾ, അപേക്ഷിക്കാം ജൂലായ് 28 വരെ

Jul 20, 2025 03:04 PM

വേഗം വിട്ടോ ജോലി ഇവിടെയുണ്ട് ....! റെയിൽവേയിൽ 6238 ഒഴിവുകൾ, അപേക്ഷിക്കാം ജൂലായ് 28 വരെ

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക്...

Read More >>
ജോലി നോക്കി നടക്കുവാണോ....? എങ്കിൽ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ മികച്ച അവസരം, ഇപ്പോള്‍ അപേക്ഷിക്കാം

Jul 18, 2025 10:23 AM

ജോലി നോക്കി നടക്കുവാണോ....? എങ്കിൽ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ മികച്ച അവസരം, ഇപ്പോള്‍ അപേക്ഷിക്കാം

കാനറ ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് 35 ഒഴിവുകളിലേക്ക് അപേക്ഷ...

Read More >>
Top Stories

//Truevisionall