( www.truevisionnews.com ) ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 183 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 6055 ഒഴിവും ഉൾപ്പെടെ ആകെ 6238 ഒഴിവിലേക്കാണ് വിജ്ഞാപനം.
തിരുവനന്തപുരം ആർആർബിയിൽ ആകെ 197 ഒഴിവാണുള്ളത്. (ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 6, ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 191). ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിലേക്ക് ആകെ 29 ട്രേഡുകളുണ്ട്. ഇതിൽ 11 ട്രേഡുകളിലാണ് തിരുവനന്തപുരത്ത് ഒഴിവുള്ളത്.
.gif)

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനം 02/2025 എന്ന നമ്പറിൽ എല്ലാ ആർആർബികളുടെയും വെബ്സൈറ്റിൽ ലഭ്യമാണ്. തിരുവനന്തപുരം ആർആർബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 28.
യോഗ്യതകൾ: ടെക്നീഷ്യൻ ഗ്രേഡ് - I (സിഗ്നൽ): ഫിസിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐടി, ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബി.എസ്.സി ബിരുദം. അല്ലെങ്കിൽ ബന്ധപ്പെട്ട ശാഖയിൽ ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദം. ടെക്നീഷ്യൻ ഗ്രേഡ് - III: പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (NCVT/SCVT സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം. ചില തസ്തികകൾക്ക് പത്താം ക്ലാസ് പാസായ ശേഷം അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും ആവശ്യമായേക്കാം. ടെക്നീഷ്യൻ ഗ്രേഡ്-III-ൽ 29 ട്രേഡുകളിലായി ഒഴിവുകളുണ്ട്.
അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനം (Notification No: 02/2025) പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക. ഓരോ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെയും വെബ്സൈറ്റിൽ ഈ വിജ്ഞാപനം ലഭ്യമാണ്. അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുക. റെയിൽവേയിൽ ഒരു ടെക്നീഷ്യൻ എന്ന നിലയിൽ ട്രെയിനുകളുടെയും റെയിൽവേ സംവിധാനങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സാങ്കേതിക ജോലികളാണ് പ്രധാനമായും ചെയ്യേണ്ടി വരിക. സിഗ്നൽ സംവിധാനങ്ങൾ, ട്രാക്കുകൾ, വൈദ്യുതീകരണ സംവിധാനങ്ങൾ, റോളിംഗ് സ്റ്റോക്ക് (എഞ്ചിനുകൾ, കോച്ചുകൾ) എന്നിവയുടെ അറ്റകുറ്റപ്പണികളും പരിപാലനവും ഈ ജോലിയുടെ ഭാഗമാണ്.
You can apply for the technician vacancies in Indian Railways.
