പാലക്കാട്: (www.truevisionnews.com) പാലക്കാട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വെള്ളിനേഴി മാങ്ങോട് നേന്ത്രംകുന്നത്ത് സുരേഷാണ് മരിച്ചത്. 36 വയസായിരുന്നു. ഇയാളെ നാല് ദിവസമായി കാണാതായിരുന്നു.
ഇന്ന് രാത്രിയാണ് ശ്രീകൃഷ്ണപുരം മാങ്ങോട് മില്ലുംപടിയിൽ വീട്ടുവളപ്പിലെ കിണറിലാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
.gif)

മറ്റൊരു സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം കൂമഞ്ചേരികുന്നിൽ വയോധിക കിണറ്റിൽ വീണ് മരിച്ചു. ചുങ്കത്ത് പാടിക്കൽ വീട്ടിൽ വള്ളിയാണ് (80) മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിനു സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടു.
Missing for four days Youth found dead in well
