വടകര ( കോഴിക്കോട് ): ( www.truevisionnews.com ) വടകര കോട്ടപ്പള്ളിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി വടകരയിലെ അഗ്നി രക്ഷാ സേന. കോട്ടപ്പള്ളി കണ്ണമ്പത്തുകര പുറക്കോയിലോത്ത് കുഞ്ഞബ്ദുള്ള (65)യാണ് വീട്ടു കിണറ്റിൽ അബദ്ധത്തിൽ വീണത്.
പിന്നാലെ വടകരയിലെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതോടെ വടകരയിൽ നിന്നും സ്റ്റേഷൻ ചാർജ് എം.പി.സിജുവിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഒ.അനീഷ്, ആർ.ദീപക്, ഡ്രൈവർ പി കെ ജൈസൽ, റെസ്ക്യൂ ഓഫീസർമാരായ കെപി ബിജു, എ ലിജു, പി അഗീഷ്, കെഎം വിജീഷ്, പിടികെ സിബിഷാൽ, അമൽ രാജ് ഒ കെ, ഹോം ഗാർഡ് വികെ ബിനീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
Elderly man falls into well while cleaning well in Vadakara Firefighters save him
