വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
Jul 31, 2025 03:33 PM | By Athira V

വടകര ( കോഴിക്കോട് ) : ( www.truevisionnews.com ) വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ . കരിമ്പന പാലം പെട്രോൾ പമ്പിന് സമീപം എക്‌സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ശരീരത്തിലും ബൈക്കിലുമായി 20 ഗ്രാം കഞ്ചാവുമായി പുതുപ്പണം നൂർ മഹൽ വീട്ടിൽ നൗഫലാണ് പിടിയിലായത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ശൈലേഷ് പി എമ്മും പാർട്ടിയും നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 370 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പിന്നാലെ ഇയാളുടെ ഭാര്യ ലൈലയെയും പ്രതിയാക്കി കേസെടുത്തു. വീട് കേന്ദ്രമായി കഞ്ചാവ് വിൽപന നടക്കുന്നുവെന്ന വിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് സംഘം വീട്ടുകാരെ നിരീക്ഷിക്കുകയായിരുന്നു. പിന്നാലെയാണ് റെയ്‌ഡും അറസ്റ്റും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എംപി, സന്ദീപ് സി വി, രഗിൽ രാജ് പി കെ , വുമൺ സിവിൽ എക്സൈസ് ഓഫീസർ തുഷാര, രതീഷ് എ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എംപി, സന്ദീപ് സി വി എന്നിവർ പങ്കെടുത്തു.

Couple arrested with ganja in Vadakara

Next TV

Related Stories
 വയറുവേദന മൂലം ആശുപത്രിയിലെത്തി; കോഴിക്കോട് താമരശ്ശേരിയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 72കാരൻ അറസ്റ്റിൽ

Aug 1, 2025 04:03 PM

വയറുവേദന മൂലം ആശുപത്രിയിലെത്തി; കോഴിക്കോട് താമരശ്ശേരിയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 72കാരൻ അറസ്റ്റിൽ

കോഴിക്കോട് താമരശ്ശേരിയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 72കാരൻ...

Read More >>
ജ്വല്ലറിയിൽ കയറി മോതിരം മോഷ്ടിച്ചു; കയ്യോടെ പൊക്കി ഉടമ, പിടികൂടാനെത്തിയ പൊലീസുകാരെ ഉപദ്രവിച്ച് യുവതി

Aug 1, 2025 03:06 PM

ജ്വല്ലറിയിൽ കയറി മോതിരം മോഷ്ടിച്ചു; കയ്യോടെ പൊക്കി ഉടമ, പിടികൂടാനെത്തിയ പൊലീസുകാരെ ഉപദ്രവിച്ച് യുവതി

ഡെറാഡൂണിലെ ഒരു ജ്വല്ലറിയിൽ നിന്ന് സ്വർണമോതിരങ്ങൾ മോഷ്ടിക്കുന്നതിനിടെ യുവതി പിടിയിൽ...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ ‘സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി’; ഫോട്ടോഗ്രാഫർക്കെതിരെ കേസ്

Aug 1, 2025 02:07 PM

കോഴിക്കോട് പേരാമ്പ്രയിൽ ‘സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി’; ഫോട്ടോഗ്രാഫർക്കെതിരെ കേസ്

കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക...

Read More >>
Top Stories

//Truevisionall