കോഴിക്കോട് (ബാലുശ്ശേരി): ( www.truevisionnews.com ) കോഴിക്കോട് പ്ലസ് ടൂ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി ഉണ്ണികുളം ആറങ്ങാട്ട് മഹമ്മദ് ഫാറൂഖിന്റെ മകന്‍ നിബ്രാസ് (17) യാണ് കാണാതായത്.
ജൂലായ് മാസം 28 മുതലാണ് ഇയാളെ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള വീടിന് സമീപത്തെ അങ്ങാടിയിൽ നിന്ന് ബസ് കയറിയിട്ടുണ്ട്. എങ്ങോട്ടാണ് പോകുന്നത് എന്ന് ആരോടും പറഞ്ഞിട്ടില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ ബസിൽ നിബ്രാസ് കോഴിക്കോട് എത്തിയതായാണ് വിവരം.
.gif)

കുട്ടമ്പൂര്‍ ഹയർ സെക്കൻ്ററി സ്‌കൂൾ +2 വിദ്യാര്‍ഥിയാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു. 0496 2642040, 9496 345 735.
Where is Nibras. Complaint that a Plus Two student from Balussery Kozhikode is missing
