( www.truevisionnews.com ) ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ബഞ്ച് സ്വദേശിയായ ദേബാശിഷ് പാത്ര എന്ന യുവാവാണ് അറസ്റ്റിലായത്. യുവാവിന്റെ ഭാര്യ ഇരുപത്തി മൂന്നുകാരിയായ സോനാലി ദലാല്‍, സോനാലിയുടെ മാതാവ് സുമതി ദലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂലായ് 19-നായിരുന്നു സംഭവം.യുവാവ് കൃത്യം നടത്തിയ ശേഷം മൃതദേഹം വീടിനു പുറകിലെ പറമ്പില്‍ കുഴിച്ചിട്ടു.
തുടര്‍ന്ന് യുവാവ് പിടിക്കപ്പെടാതിരിക്കാനായി കുഴിക്ക് മുകളിലായി വാഴനടുകയും ഇരുവരെയും കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ യുവാവിന്റെ പെരുമാറ്റത്തിലെ മാറ്റവും വീട്ടുവളപ്പിലെ മണ്ണ് ഇളകിയതും ഇവിടെ പുതുതായി വാഴനട്ടതും നാട്ടുകാരില്‍ സംശയം ഉണ്ടാക്കി. തുടര്‍ന്ന് പൊലീസെത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. തുടര്‍ന്ന്പറമ്പില്‍ നിന്ന് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
.gif)

ഇരുവരും തമ്മിലുള്ള ദാമ്പത്യപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് സ്വന്തംവീട്ടിലേക്ക് പോയ സോനാലി ജൂലായ് 12-നാണ് ഭര്‍തൃവീട്ടിലേക്ക് തിരികെ വന്നത്.യുവതിയുടെ അമ്മയും പെണ്‍കുട്ടിയോടൊപ്പം വന്നിരുന്നു. എന്നാല്‍ അന്നേ ദിവസം ദേശാബിഷും സോനാലിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തുടര്‍ന്ന് ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെയും ഭാര്യാമാതാവിനെയും പ്രതി കല്ല് കൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
Man arrested for brutally murdering wife and mother-in-law in Bhubaneswar
