കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ

കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ
Jul 26, 2025 10:21 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് നാദാപുരത്ത് സ്കൂൾ വിദ്യാർഥിനികൾക്ക് നേരേ തെരുവുനായകളുടെ പരാക്രമം. ബാഗും, കുടയും കൊണ്ട് പ്രതിരോധിച്ച് വിദ്യാർഥിനികൾ രക്ഷപ്പെടുകയായിരുന്നു. നാദാപുരത്താണ് തെരുവുനായകൾ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ കുരച്ചു കൊണ്ട് ചാടി കടിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം . സിസിടി വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്ത് അറിയുന്നത്. വിദ്യാർഥിനികൾ പഠിക്കുന്ന സ്കൂളിന് മുന്നിലാണ് നായകളുടെ ആക്രമണശ്രമം ഉണ്ടായത്.

രണ്ട് കുട്ടികൾക്ക് നേരെയാണ് നായകൾ കുരച്ച് ചാടി പിന്നാലെ ഓടിയത്. ഒരു കുട്ടി ഓടി രക്ഷപ്പെട്ടു. പിന്നാലെ എത്തിയ കുട്ടിക്ക് നേരെ അക്രമത്തിന് തുനിഞ്ഞതോടെ വിദ്യാർഥിനി നായകൾക്ക് നേരെ കയ്യിൽ ഉണ്ടായിരുന്ന കുടയും, ബാഗും വലിച്ചെറിയുകയായിരുന്നു. ഇതോടെ നായകൾ പിന്തിരിഞ്ഞതോടെ വിദ്യാർഥിനിയും രക്ഷപ്പെട്ടു. നാദാപുരം ടൗണിലും പരിസരങ്ങളിലും തെരുവ് നായ ശല്യം വർധിച്ചിട്ടുണ്ട്.

Stray dogs attack school students in Nadapuram Kozhikode

Next TV

Related Stories
അതിശക്ത മഴ; പുഴകളിൽ ജലനിരപ്പുയരുന്ന സാഹചര്യം;  കടത്ത് നിര്‍ത്താന്‍ നിർദ്ദേശം

Jul 26, 2025 07:46 PM

അതിശക്ത മഴ; പുഴകളിൽ ജലനിരപ്പുയരുന്ന സാഹചര്യം; കടത്ത് നിര്‍ത്താന്‍ നിർദ്ദേശം

വയനാട് ജില്ലയിലെ പ്രധാന നദികളില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കടത്ത് നിര്‍ത്താന്‍ പഞ്ചായത്ത്...

Read More >>
മഴയാ ... സൂക്ഷിക്കണേ..! സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jul 26, 2025 06:04 PM

മഴയാ ... സൂക്ഷിക്കണേ..! സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച്...

Read More >>
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Jul 26, 2025 05:36 PM

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടത്തിൽ ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
'ജോണിവാക്കർ' ഉൾപ്പെടെ പോയി...! ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചു

Jul 26, 2025 05:28 PM

'ജോണിവാക്കർ' ഉൾപ്പെടെ പോയി...! ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചു

ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, 4 സിസിടിവി ക്യാമറകളും...

Read More >>
Top Stories

//Truevisionall