തൃശ്ശൂർ: ( www.truevisionnews.com) ചാലക്കുടി ബിവറേജസിൽ നിന്ന് മോഷണം പോയത് 41270 രൂപയുടെ ഏഴു ബോട്ടിലുകളെന്ന് വിവരം. നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കവർന്നത് മുഴുവൻ പ്രീമിയം കൗണ്ടറിലെ മദ്യം. ജോണിവാക്കർ ഉൾപ്പെടെയുള്ള മദ്യമാണ് മോഷ്ടാവ് കൊണ്ടുപോയത്.
രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പൂട്ട് തകർത്തിരിക്കുന്നത് കണ്ട ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. മുന്തിയ ഇനം വിദേശമദ്യങ്ങളിൽ ഭൂരിഭാഗവുമാണ് മോഷണം പോയതെന്നാണ് ഇപ്പോൾ പൊലീസ് പുറത്തുവിടുന്ന പ്രാഥമിക വിവരം. 4 സിസിടിവി ക്യാമറകൾ തകർത്തിട്ടുണ്ട്. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.gif)

Liquor worth Rs. 41,270 stolen from Chalakudy Beverages, 4 CCTV cameras destroyed
