മലപ്പുറം :(truevisionnews.com)ക്വാറി വേസ്റ്റുമായി വന്ന ലോറി ചങ്ങരംകുളത്ത് റോഡ് ഇടിഞ്ഞ് കുളത്തിലേക്ക് മറിഞ്ഞു.അത്ഭുതകരമായി വാഹനത്തിന്റെ ഡ്രൈവർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11ഓടെ വളയംകുളം മാങ്കുളത്താണ് സംഭവം.ടിപ്പർ ലോറിയാണ് സമീപത്തെ വീട്ടിലേക്ക് ക്വാറി വേസ്റ്റുമായി എത്തിയ റോഡരികിലുണ്ടായിരുന്ന ആഴമേറിയ കുളത്തിലേക്ക് വീണത്.
റോഡരികും കുളത്തിന്റെ സൈഡ് ഭിത്തിയും ഇടിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി 30 അടിയിലധികം താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. പൂർണമായും മുങ്ങിത്താഴ്ന്ന ലോറിയിൽനിന്ന് ഡോർ തുറന്ന് പുറത്തേക്ക് വന്ന ഡ്രൈവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ലോറി കരക്ക് കയറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല . പിന്നീട് ക്രെയിനും മണ്ണ്‌മാന്തി യന്ത്രവും ഉപയോഗിച്ചാണ് ലോറി കരക്കെത്തിച്ചത്.
A lorry carrying quarry waste in Changaramkulam fell off the road and into a pond, but the driver miraculously escaped.
