വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്; അപകടം വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് വീട്ടിൽ എത്തിയപ്പോൾ

വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്; അപകടം വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് വീട്ടിൽ എത്തിയപ്പോൾ
Jul 25, 2025 08:20 AM | By VIPIN P V

തൃശ്ശൂര്‍: ( www.truevisionnews.com ) വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്. വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ചവിട്ടിയതോടെ തെന്നി വീണ് വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. പതിനഞ്ച് ദിവസം പൂര്‍ണ്ണവിശ്രമം വേണം. ഹാളിലേക്ക് എംഎല്‍എ കടന്നതോടെ തെന്നിവീഴുകയായിരുന്നു.

കാലപ്പഴക്കമുള്ള എംഎല്‍എയുടെ ഓടിട്ട വീട് ജപ്തി ഭീഷണിയിലുമാണ്. കാരമുക്ക് സഹകരണ ബാങ്കില്‍ നിന്നും പത്ത് വര്‍ഷം മുന്‍പ് ആറ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ജപ്തി ഭീഷണിയിലായത്.

സിപിഐ നേതാവായ മുകുന്ദന്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സിപിഐ പാര്‍ട്ടി സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോന്ന സി സി മുകുന്ദന്‍ ചില പാര്‍ട്ടി നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ട്ടി ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് ഇറങ്ങിപ്പോക്ക്.

MLA CC Mukundan injured after slipping inside house accident occurred while he was paying his last respects to VS at home

Next TV

Related Stories
കണ്ണൂരിൽ വീടിന് മുകളിൽ മരം വീണു; ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം

Jul 26, 2025 07:27 AM

കണ്ണൂരിൽ വീടിന് മുകളിൽ മരം വീണു; ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം

കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്...

Read More >>
'പരിശോധന നടന്നില്ല'; ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

Jul 26, 2025 07:08 AM

'പരിശോധന നടന്നില്ല'; ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്....

Read More >>
നാദാപുരത്ത് വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ; മരങ്ങൾ വീണ് വലിയ നാശനഷ്ടം, വൈദ്യുതി ലൈനുകൾ തകർന്നു

Jul 26, 2025 06:28 AM

നാദാപുരത്ത് വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ; മരങ്ങൾ വീണ് വലിയ നാശനഷ്ടം, വൈദ്യുതി ലൈനുകൾ തകർന്നു

തുടർച്ചയായി രണ്ടാം നാൾ നാദാപുരം മേഖലയിൽ വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ആഞ്ഞു...

Read More >>
ഇന്ന് അവധിയാണല്ലോ ......! അതിശക്ത മഴക്ക് ശമനമില്ല, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

Jul 26, 2025 06:11 AM

ഇന്ന് അവധിയാണല്ലോ ......! അതിശക്ത മഴക്ക് ശമനമില്ല, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിശക്ത മഴയും മഴക്കെടുതിയും രൂക്ഷമായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി...

Read More >>
മോഷണ വിരുതൻ; കോഴിക്കോട് പേരാമ്പ്രയിൽ വീടിന്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊക്കി പോലീസ്

Jul 25, 2025 10:15 PM

മോഷണ വിരുതൻ; കോഴിക്കോട് പേരാമ്പ്രയിൽ വീടിന്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊക്കി പോലീസ്

പേരാമ്പ്രയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
Top Stories

Entertainment News

//Truevisionall