കൊച്ചി: ( www.truevisionnews.com ) സംസ്ഥാനത്ത് അതിശക്ത മഴയും മഴക്കെടുതിയും രൂക്ഷമായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നല്‍കിയിട്ടുള്ളത്.
മഴ തുടരുന്നതിനാല്‍ കുട്ടികൾ വീടുകളിൽ തന്നെ തുടരണമെന്നും ജലാശയങ്ങളിലും മറ്റ് കളിക്കുന്നതിനായി പോകരുതെന്നും പ്രത്യേക നിര്‍ദേശങ്ങൾ അധികൃതര്‍ നൽകിയിട്ടുണ്ട്.
.gif)

എറണാകുളം ജില്ലയിലെ അവധി അറിയിപ്പ്
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ( ജൂലൈ 26) ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്‍ററുകൾക്കും അവധി ബാധകമാണ്. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണ്.
കോട്ടയം ജില്ലയിലെ അവധി അറിയിപ്പ്
മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ - കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട ജില്ലയിലെ അവധി അറിയിപ്പ്
കനത്ത മഴയുടെ സാഹചര്യത്തിൽ അങ്കണവാടികൾ, സ്കൂളുകൾ, പ്രൊഫഷണല്‍ കോളജുകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം
കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് (26/07/2025) വൈകുന്നേരം 05.30 മുതൽ 27/07/2025 വൈകുന്നേരം 05.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെയും, കണ്ണൂർ- കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (26/07/2025) വൈകുന്നേരം 05.30 മുതൽ 28/07/2025 വൈകുന്നേരം 05.30 വരെ 3.2 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
There is no relief from the heavy rain holiday declared for educational institutions in three districts today
